അ​ണ്ട​ർ വാ​ട്ട​ർ ടണൽ എ​ക്സ്പോ​ ഇ​ന്നു തു​ട​ങ്ങും
Thursday, October 17, 2019 11:26 PM IST
കൊ​​​ച്ചി: ക​​​ട​​​ലി​​​ലെ കാ​​​ഴ്ച​​​ക​​​ൾ ക​​​ര​​​യി​​​ലൊ​​​രു​​​ക്കി​​യു​​ള്ള ഓ​​​ഷ്യാ​​​നോ​​​സ് അ​​​ണ്ട​​​ർ വാ​​​ട്ട​​​ർ ട​​​ണ​​​ൽ എ​​​ക്സ്പോ​​യ്ക്ക് ഇ​​ന്ന് എ​​​റ​​​ണാ​​​കു​​​ള​​​ത്ത​​​പ്പ​​​ൻ മൈ​​​താ​​​ന​​ത്ത് തു​​ട​​ക്ക​​മാ​​കും. നീ​​​ൽ എ​​​ന്‍റ​​​ർ​​​ടെ​​​യ്‌​​ൻ​​​മെ​​​ന്‍റ് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന 31 ദി​​​വ​​​സം നീ​​​ണ്ടു​​​നി​​​ൽ​​​ക്കു​​​ന്ന പ്ര​​​ദ​​​ർ​​​ശ​​​ന​​മാ​​ണി​​ത്. ആ​​​റ​​​ര കോ​​​ടി രൂ​​​പ ചെ​​​ല​​​വി​​​ട്ട് 200 അ​​​ടി നീ​​​ള​​​ത്തി​​​ൽ നി​​​ർ​​​മി​​​ച്ച അ​​​ക്വേ​​​റി​​​യം ഗ്ലാ​​​സ് തു​​​ര​​​ങ്ക​​​ത്തി​​​ലൂ​​​ടെ ന​​​ട​​​ന്നു​ കാ​​​ഴ്ച​​​ക​​​ൾ കാ​​​ണ​​​ത്ത​​​ക്ക​​​വി​​​ധ​​​മാ​​​ണ് സ​​​ജ്ജീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് നീ​​​ൽ എ​​​ന്‍റ​​​ർ​​​ടെ​​​യ്ൻ​​​മെ​​​ന്‍റ് മാ​​​ന​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ കെ.​​​കെ. നി​​​മ​​​ൽ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

സ​​​മു​​​ദ്ര​​​പ​​​ഠ​​​നം ന​​​ട​​​ത്തു​​​ന്ന​​​വ​​​ർ​​​ക്കും ഗ​​​വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും എ​​​ക്സ്പോ പ്ര​​​യോ​​​ജ​​​നം ചെ​​​യ്യും. ഓ​​​രോ​​​യി​​​നം മ​​​ത്സ്യ​​​ങ്ങ​​​ളു​​​ടെ​​​യും ജീ​​​വി​​​ത​​​ച​​​ക്ര​​​ത്തേ​​​യും സ്വ​​​ഭാ​​​വ​​​ത്തെ​​​യും ചു​​​റ്റു​​​പാ​​​ടു​​​ക​​​ളെ​​​യും അ​​​ടി​​​സ്ഥാ​​​ന​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണ് പ്ര​​​ദ​​​ർ​​​ശ​​​നം ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. 80 കി​​​ലോ​​ഗ്രാം ഭാ​​​ര​​മു​​ള്ള, ആ​​​മ​​​സോ​​​ണി​​​ൽ മാ​​​ത്രം ക​​​ണ്ടു​​​വ​​​രു​​​ന്ന അ​​​ര​​​പൈ​​​മ, പി​​​ന്നോ​​​ട്ട് സ​​​ഞ്ച​​​രി​​​ക്കു​​​ന്ന അ​​​ബാ​​​ബ, രാ​​​ത്രി​​​സ​​​മ​​​യ​​​ങ്ങ​​​ളി​​​ൽ ക​​​ര​​​യു​​​ന്ന റെ​​​ഡ് ക്വാ​​​റ്റ് ഫി​​​ഷ്, ചീ​​​ങ്ക​​​ണ്ണി രൂ​​​പ​​​ത്തി​​​ലു​​​ള്ള അ​​​ലി​​​ഗേ​​​റ്റ​​​ർ എ​​​ന്നി​​​വ പ്ര​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​ലെ പ്ര​​​ധാ​​​ന ആ​​​ക​​​ർ​​​ഷ​​​ക​​​ങ്ങ​​​ളാ​​​ണ്.


ച​​​ല​​​ച്ചി​​​ത്ര​​​താ​​​ര​​​ങ്ങ​​​ളാ​​​യ ടൊ​​​വി​​​നോ തോ​​​മ​​​സും സം​​​യു​​​ക്താ​​​മേ​​​നോ​​​നു​​​മൊ​​​പ്പം എ​​​ട​​​ക്കാ​​​ട് ബെ​​​റ്റാ​​​ലി​​​യ​​​ൻ 06 സി​​​നി​​​മാ ടീം ​​​ഇ​​​ന്ന് രാ​​ത്രി ഏ​​​ഴി​​​ന് എ​​​ക്സ്പോ​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ക്കും. 60 രൂ​​പ, 110 രൂ​​പ എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് ടി​​​ക്ക​​​റ്റ് നി​​​ര​​​ക്ക്.

പ്ര​​വൃ​​​ത്തി​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ഉ​​​ച്ച​​​ക​​ഴി​​ഞ്ഞ് ര​​ണ്ടു മു​​​ത​​​ൽ രാ​​​ത്രി 10 വ​​​രെ​​​യും അ​​​വ​​​ധി ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ രാ​​​വി​​​ലെ 11 മു​​​ത​​​ൽ രാ​​​ത്രി 10 വ​​​രെ​​​യു​​​മാ​​​യി​​​രി​​​ക്കും പ്ര​​​ദ​​​ർ​​​ശ​​​നം. ഓ​​​പ്പ​​​റേ​​​ഷ​​​ൻ ഹെ​​​ഡ് ആ​​​ർ​​​ച്ച ഉ​​​ണ്ണി​​​യും വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.