ഫസൽ കേസ് സിബിഐ പുനരന്വേഷിക്കണം: എം.വി. ജയരാജൻ
Monday, October 14, 2019 12:09 AM IST
കോഴിക്കോട്: തലശേരി ഫസൽ വധക്കേസിൽ സിബിഐ പുനരന്വേഷണം നടത്തണമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഗുരുവായൂർ തൊഴിയൂരിലെ സുനിൽ വധക്കേസിന്റെ പശ്ചാത്തലത്തിൽ ഫസൽ കേസിൽ സിബിഐ അടിയന്തര നടപടി സ്വീകരിച്ച് കാരായി രാജനും കാരായി ചന്ദ്രശേഖരനും ഉൾപ്പെടെയുള്ള സിപിഎം പ്രവർത്തകരെ വേട്ടയാടുന്നത് അവസാനിപ്പിക്കണം-ജയരാജൻ പറഞ്ഞു.