പദ്മജ വേണുഗോപാലിനെ സ്ഥാനാർഥിയാക്കേണ്ട:കെ. മുരളീധരന്
Monday, September 23, 2019 1:06 AM IST
കോഴിക്കോട്: വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ തന്റെ സഹോദരി പത്മജ വേണുഗോപാലിനെ സ്ഥാനാര്‍ഥിയാക്കേണ്ടെന്ന് കെ. മുരളീധരൻ എംപി. പത്മജയെ സ്ഥാനാര്‍ഥിയാക്കുന്നത് കുടുംബാധിപത്യം എന്ന ആക്ഷേപത്തിനു കാരണമാകും. വട്ടിയൂര്‍ക്കാവില്‍ തനിക്ക് നോമിനി ഇല്ല. ഇക്കാര്യത്തില്‍ ചര്‍ച്ച വേണം. അരൂരില്‍ ഷാനിമോള്‍ ഉസ്മാനാണു സാധ്യതയെന്നും മുരളീധരന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഒരേ കുടുംബത്തില്‍ നിന്നുതന്നെ സ്ഥാനാര്‍ഥി തുടര്‍ച്ചയുണ്ടാകുന്നത് ശരിയായിട്ടുള്ള നടപടിയല്ല. ഇത് എന്റെ അഭിപ്രായമാണ്. പാര്‍ട്ടി എന്തു പറഞ്ഞാലും അംഗീകരിക്കും. ഞാന്‍ സ്ഥാനമൊഴിഞ്ഞയുടനെ അതേ കുടുംബത്തില്‍നിന്നുതന്നെ സ്ഥാനാര്‍ഥിയുണ്ടാകുന്നത് ഉചിതമല്ലെന്നും അദ്ദേഹം പറഞ്ഞു.