പാലാരിവട്ടം പാലം അഴിമതിയുടെ സാക്ഷ്യപത്രം: കോടിയേരി
Tuesday, September 17, 2019 12:01 AM IST
പാലാ: യുഡിഎഫിന്റെ അഴിമതിയുടെ സാക്ഷ്യപത്രമാണു പാലാരിവട്ടം മേൽപ്പാലമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പാലം പൊളിച്ചുപണിയാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹമാണ്. പാലായിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു കോടിയേരി. പാലം നിർമാണത്തിൽ ഉദ്യോഗസ്ഥർക്കു മാത്രമല്ല പങ്ക്. ബന്ധമുള്ള എല്ലാവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണം. നിർമാണ മേഖലയുമായി ബന്ധപ്പെട്ടു നടക്കുന്ന ഇത്തരം അഴിമതികൾ ഇല്ലാതാക്കാൻ സർക്കാർ ശക്തമായ നടപടി സ്വീകരിക്കും.
രാജ്യത്ത് ഹിന്ദി അടിച്ചേല്പിക്കാനുള്ള തീരുമാനത്തെ കേരളമടക്കം ചെറുത്തുതോല്പിക്കുമെന്നും ഹിന്ദു, ഹിന്ദി, ഹിന്ദുസ്ഥാൻ എന്ന ആർഎസ്എസ് നയമാണ് കേന്ദ്ര സർക്കാർ അടിച്ചേല്പിക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.