മരട് ഫ്ളാറ്റ് നിർമാതാക്കൾ എങ്ങനെ സർക്കാർ ഭവന പദ്ധതിയിൽവന്നു: സുരേന്ദ്രൻ
Tuesday, September 17, 2019 12:01 AM IST
പാലാ: മരട് ഫ്ളാറ്റ് നിർമാതാക്കാൾ എൽഡിഎഫ് സർക്കാരിന്റെ ഭവന നിർമാണ പദ്ധതിയിൽ നിർമാതാക്കളുടെ പട്ടികയിൽ ഇടം പിടിച്ചതെങ്ങനെയെന്നു കെ.സുരേന്ദ്രൻ. പാലായിൽ മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ ഭവന നിർമാണ പദ്ധതിയിൽ മരട് ഫ്ളാറ്റ് നിർമാതാക്കൾക്ക് ഇടം കൊടുത്തതോടെ കൈയേറ്റക്കാരുടെ കൂടെയാണ് ഈ സർക്കാരെന്നു വ്യക്തമാവുകയാണെന്നു സുരേന്ദ്രൻ പറഞ്ഞു. കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കൾക്കും അനധികൃത നിർമാണത്തിൽ പങ്കുള്ളതായി സംശയിക്കുന്നുവെന്നു സുരേന്ദ്രൻ പറഞ്ഞു.
ഫ്ളാറ്റിൽ താമസിക്കുന്നവർ നിരപരാധികളാണ്. നിർമാതാക്കളും നിർമാണത്തിന് അനുമതി നൽകിയ ഭരണകൂടവും സംവിധാനങ്ങളുമാണു യഥാർഥ കുറ്റക്കാർ. അതുകൊണ്ടാണ് നിർമാതാക്കൾക്കെതിരേ ഒരക്ഷരം പോലും ഇരുകൂട്ടരും മിണ്ടാതിരിക്കുന്നതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.