ആംബുലൻസിൽ ലോറിയിടിച്ച് രോഗിയായ വീട്ടമ്മയ്ക്കു ദാരുണാന്ത്യം; ഭർത്താവിനു ഗുരുതര പരിക്ക്
Saturday, September 14, 2019 11:53 PM IST
കിഴക്കമ്പലം: കിഴക്കമ്പലം വിലങ്ങിൽ രോഗിയുമായി പോകുകയായിരുന്ന ആംബുലൻസിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ രോഗിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.
പെരുമ്പാവൂർ വെങ്ങോല ഓണക്കര മഠത്തിൽ ലീലാ ദേവി (62) ആണ് മരിച്ചത്. ഇവരുടെ ഭർത്താവ് സോമസുന്ദരം കർത്തയ്ക്കും ഗുരുതരമായി പരിക്കേറ്റു.
ഇന്നലെ വൈകിട്ട് 4.45ന് വിലങ്ങ് താഴത്തെ പീടിക കുരിശുപള്ളിക്കു സമീപമുള്ള ഇറക്കത്തിലായിരുന്നു അപകടം.
പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ലീലാ ദേവിയെ വിദഗ്ധ ചികിത്സയ്ക്കായി പഴങ്ങനാട്ടെ സമരിറ്റൻ ആശുപത്രിയിലേക്ക് കൊണ്ടുപോകവെയാണ് ആംബുലൻസ് ഇരുമ്പുപൈപ്പ് കയറ്റി വന്ന ലോറിയുമായി കൂട്ടിയിടിച്ചത്.
ആംബുലൻസ് ഡ്രൈവർ എൽദോസ്, സ്റ്റാഫ് നഴ്സ് ജിൻഷ എന്നിവർക്കും പരിക്കേറ്റു.
ലീലാദേവിയുടെ മൃതശരീരം പഴങ്ങനാട് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
മക്കൾ: സ്വപ്ന, ലേഖ. മരുമക്കൾ: ശശീന്ദ്രൻ (എസ്ഐ ആലുവ), രാജീവ്.