കെസിബിസി ഹ്രസ്വചിത്ര മത്സരം: പുരസ്കാരദാനം ഇന്ന്
Saturday, August 24, 2019 11:47 PM IST
കൊച്ചി: കെസിബിസി മീഡിയ കമ്മീഷൻ സംഘടിപ്പിച്ച ത്രിനിത്താ ഹ്രസ്വചിത്ര മൽസര വിജയികൾക്കുള്ള പുരസ്കാര വിതരണം ഇന്നു പാലാരിവട്ടം പിഒസിയിൽ നടക്കും. വൈകുന്നേരം അഞ്ചിനു നടക്കുന്ന സമ്മേളനത്തിൽ മാധ്യമ കമ്മീഷൻ വൈസ് ചെയർമാൻ ബിഷപ് മാർ ജോസഫ് പണ്ടാരശേരിൽ പുരസ്കാരങ്ങൾ സമ്മാനിക്കും. കെ.ജി. ജോർജ്, ജോണ് പോൾ, ശിവപ്രസാദ് കവിയൂർ എന്നിവർ പങ്കെടുക്കുമെന്നു മീഡിയ കമ്മീഷൻ സെക്രട്ടറി റവ. ഡോ. സിബു ഇരിന്പിനിക്കൽ അറിയിച്ചു.