കവളപ്പാറയിൽ തെരച്ചിൽ ഊർജിതമാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
Saturday, August 24, 2019 12:39 AM IST
എടക്കര: കവളപ്പാറ ദുരന്തത്തിൽ ഇനിയും കണ്ടെത്താനുള്ളവരെ എത്രയും വേഗം കണ്ടെത്തുന്നതിനു ബന്ധുക്കളുമായി ആലോചിച്ച് തെരച്ചിൽ ഊർജിതമാക്കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്കു ഉടൻ ധനസഹായം ലഭ്യമാക്കണമെന്നും കമ്മീഷൻ അധ്യക്ഷൻ ജസ്റ്റീസ് ആന്റണി ഡൊമിനിക്കും അംഗങ്ങളായ ഡോ.കെ. മോഹൻ കുമാറും പി. മോഹനദാസും ആവശ്യപ്പെട്ടു.