നെ​​​ടു​​​മ്പാ​​​ശേ​​​രി: ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​യി​​​ലെ വ്യോ​​​മ​​​യാ​​​ന ഹ​​​ബ്ബാ​​​യി മാ​​​റാ​​​നു​​​ള്ള കൊ​​​ച്ചി​​​ൻ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ എ​​​യ​​​ർ​​​പോ​​​ർ​​​ട്ടി​​​ന്‍റെ (സി​​​യാ​​​ൽ) പു​​​തി​​​യ സം​​​രം​​​ഭ​​​മാ​​​യ ‘താ​​​ജ് കൊ​​​ച്ചി​​​ൻ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ എ​​​യ​​​ർ​​​പോ​​​ർ​​​ട്ട്’ 28ന് ​​​രാ​​​വി​​​ലെ 11ന് ​​​മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

യാ​​​ത്ര​​​ക്കാ​​​ർ​​​ക്കു പ​​​ര​​​മാ​​​വ​​​ധി സേ​​​വ​​​ന​​​ങ്ങ​​​ൾ ഒ​​​രു​​​ക്കാ​​​നും പു​​​തി​​​യ സ​​​ർ​​​വീ​​​സു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കാ​​​നും അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ വി​​​ക​​​സി​​​പ്പി​​​ക്കാ​​​നും സി​​​യാ​​​ൽ ന​​​ട​​​പ്പാ​​ക്കി​​​വ​​​രു​​​ന്ന മാ​​​സ്റ്റ​​​ർ പ്ലാ​​​നി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണു താ​​​ജ് ഹോ​​​ട്ട​​​ൽ സ​​​മു​​​ച്ച​​​യം. മാ​​​സ്റ്റ​​​ർ​ പ്ലാ​​​നി​​​ലെ ഭൂ​​​വി​​​നി​​​യോ​​​ഗ പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി സി​​​യാ​​​ൽ പ​​​ണി​​​ക​​​ഴി​​​പ്പി​​​ച്ച ഹോ​​​ട്ട​​​ൽ, തു​​​ട​​​ർ-​​​നി​​​ക്ഷേ​​​പ/​ന​​​ട​​​ത്തി​​​പ്പി​​​നാ​​​യി ഇ​​​ന്ത്യ​​​ൻ ഹോ​​​ട്ട​​​ൽ​​​സ് ക​​​മ്പ​​​നി (ഐ​​​എ​​​ച്ച്സി​​​എ​​​ൽ) താ​​​ജ് ഗ്രൂ​​​പ്പി​​​നെ ആ​​​ഗോ​​​ള ടെ​​​ൻ​​​ഡ​​​റി​​​ലൂ​​​ടെ​​യാ​​ണു ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

ടെ​​​ർ​​​മി​​​ന​​​ലു​​​ക​​​ളി​​​ൽ​​നി​​​ന്ന് 500 മീ​​​റ്റ​​​ർ അ​​​ക​​​ലെ സ്ഥി​​​തി ചെ​​​യ്യു​​​ന്ന താ​​​ജ് കൊ​​​ച്ചി​​​ൻ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ എ​​​യ​​​ർ​​​പോ​​​ർ​​​ട്ട് ഹോ​​​ട്ട​​​ലി​​​ലേ​​​ക്കു ലാ​​​ൻ​​​ഡിം​​​ഗ് ക​​​ഴി​​​ഞ്ഞ് 15 മി​​​നി​​​റ്റി​​​നു​​​ള്ളി​​​ൽ എ​​​ത്തി​​​ച്ചേ​​​രാ​​​നാ​​​കും.

താ​​​ജ് ക്ല​​​ബ് ലോ​​​ഞ്ചി​​​ന്‍റെ ഒ​​​രു വ​​​ശ​​​ത്ത് റ​​​ൺ​​​വേ​​​യും മ​​​റു​​​വ​​​ശ​​​ത്ത് ഹ​​​രി​​​ത​​​ശോ​​​ഭ​​​യും കാ​​​ഴ്ച​​​യൊ​​​രു​​​ക്കു​​​ന്ന 111 മു​​​റി​​​ക​​​ൾ, പ്ര​​​സി​​​ഡ​​​ൻ​​​ഷ്യ​​​ൽ സ്യൂ​​​ട്ടു​​​ക​​​ൾ, ബാ​​​ങ്ക്വ​​​റ്റ് ഹാ​​​ളു​​​ക​​​ൾ, ബോ​​​ർ​​​ഡ് റൂ​​​മു​​​ക​​​ൾ, പ്രീ-​​​ഫം​​​ഗ്ഷ​​​ൻ ഏ​​​രി​​​യ, സി​​​മ്മിം​​​ഗ് പൂ​​​ൾ, വി​​​സ്തൃ​​​ത​​​മാ​​​യ ലോ​​​ബി, ബാ​​​ർ, ഫി​​​റ്റ്‌​​​ന​​​സ് സെ​​​ന്‍റ​​​ർ എ​​​ന്നി​​​വ ഈ ​​​ഹോ​​​ട്ട​​​ലി​​​ലു​​​ണ്ട്. കാ​​​ർ പാ​​​ർ​​​ക്കിം​​ഗി​​​നു വി​​​ശാ​​​ല​​​മാ​​​യ സ്ഥ​​​ല​​​വു​​​മു​​​ണ്ട്.


സി​​​യാ​​​ലി​​​ന്‍റെ മാ​​​സ്റ്റ​​ർ പ്ലാ​​​ൻ പൂ​​​ർ​​​ത്തി​​​യാ​​​കു​​​ന്ന​​​തി​​​ന​​​നു​​​സ​​​രി​​​ച്ച് കൂ​​​ടു​​​ത​​​ൽ നി​​​ക്ഷേ​​​പം ആ​​​ക​​​ർ​​​ഷി​​​ക്ക​​​പ്പെ​​​ടു​​​ക​​​യും തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ൾ സൃ​​​ഷ്ടി​​​ക്ക​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്യു​​​മെ​​​ന്നു മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക‌്ട​​​ർ എ​​​സ്. സു​​​ഹാ​​​സ് പ​​​റ​​​ഞ്ഞു.

ക​​​ഴി​​​ഞ്ഞ മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ സു​​​സ്ഥി​​​ര വി​​​ക​​​സ​​​ന​​​ത്തി​​​നും പ്ര​​​വ​​​ർ​​​ത്ത​​​ന മി​​​ക​​​വി​​​നു​​​മാ​​​യി 10 മെ​​​ഗാ പ്രോ​​​ജ​​​ക‌്ടു​​​ക​​​ളും 163 ഇ​​​ട​​​ത്ത​​​രം സം​​​രം​​​ഭ​​​ങ്ങ​​​ളും സി​​​യാ​​​ൽ ന​​​ട​​​പ്പാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. 2024 സെ​​​പ്റ്റം​​​ബ​​​റി​​​ൽ തു​​​റ​​​ന്ന 0484 എ​​​യ്റോ ലോ​​​ഞ്ച് വ​​​ൻ വി​​​ജ​​​യ​​​മാ​​​യി​​​രു​​​ന്നു.

​​​ണ്ടാം ടെ​​​ർ​​​മി​​​ന​​​ലി​​​ൽ സ്ഥി​​​തി​​​ചെ​​​യ്യു​​​ന്ന എ​​​യ്‌​​​റോ ലോ​​​ഞ്ച് ര​​​ണ്ടു​ മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ 100 ശ​​​ത​​​മാ​​​നം ബു​​​ക്കിം​​ഗ് എ​​​ന്ന നേ​​​ട്ടം കൈ​​​വ​​​രി​​​ച്ചു. യാ​​​ത്ര​​​ക്കാ​​​ർ​​​ക്കും സ​​​ന്ദ​​​ർ​​​ശ​​​ക​​​ർ​​​ക്കും കു​​​റ​​​ഞ്ഞ ചെ​​​ല​​​വി​​​ൽ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​നു​​​ള്ളി​​​ൽ ആ​​​ഡം​​​ബ​​​ര സൗ​​​ക​​​ര്യ​​​മാ​​​ണ് 0484 എ​​​യ്‌​​​റോ ലോ​​​ഞ്ച്.

നി​​​ല​​​വി​​​ൽ പ്ര​​​തി​​​വ​​​ർ​​​ഷം ഒ​​​രു കോ​​​ടി യാ​​​ത്ര​​​ക്കാ​​​ർ സി​​​യാ​​​ലി​​​ൽ എ​​​ത്തു​​​ന്നു​​​ണ്ട്. മൂ​​​ന്നു ​വ​​​ർ​​​ഷ​​​ത്തി​​​ന​​​കം അ​​​ത് ഒ​​​ന്നേ​​​കാ​​​ൽ കോ​​​ടി​​​യാ​​​കും. ട്രാ​​​ഫി​​​ക് വ​​​ർ​​​ധി​​​ക്കു​​​ന്ന​​​തി​​​ന് അ​​​നു​​​സ​​​രി​​​ച്ച് യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് ന​​​ൽ​​​കു​​​ന്ന സേ​​​വ​​​ന​​​വും വ​​​ർ​​​ധി​​​പ്പി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.