‘സീക്രട്ട് ഹ്യൂസ് ’ഉദ്ഘാടനം ചെയ്തു
Sunday, November 3, 2024 1:04 AM IST
തിരുവനന്തപുരം: ചര്‍മത്തില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ക്കു പരിഹാരവുമായി വനിതാ ഡോക്ടര്‍മാര്‍ ആരംഭിച്ച സ്റ്റാര്‍ട്ടപ്പ് വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.
ആയുര്‍വേദ ഡോക്ടര്‍മാരായ എം. ഗൗരി, അനില സേതുമാധവന് എന്നിവര്‍ ചേര്‍ന്ന് ആരംഭിച്ച സീക്രട്ട് ഹ്യൂസ് എന്ന സ്റ്റാര്‍ട്ടപ്പ് സംരംഭമാണ് മസ്ക്കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മന്ത്രി ഉദ്ഘാടനം ചെയ്തത്. ക്രീം, ജെല്‍, സിറപ്പ്, ഫേസ്പാക്ക്, ഓയില്‍, ലിപ് ബാം എന്നിങ്ങനെ ആറ് ഉത്പന്നങ്ങളാണ് സീക്രട്ട് ഹ്യൂസ് ആദ്യഘട്ടത്തില്‍ വിപണിയിലിറക്കുന്നത്.
ലൈഫ് എന്‍ജിനിയറിംഗ് അക്കാദമിയുമായി സഹകരിച്ചാണ് ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നത്. ചടങ്ങില്‍ ഡോ. പി.വി. ഉണ്ണികൃഷ്ണന്, സി. പത്മകുമാര്‍, ഡോ.ജെ. ഹരീന്ദ്രന്‍ നായര്‍, രശ്മി മാക്സിം, ഡോ. ഗൗരി, ഡോ. അനില, എം.ടി. ഷുക്കൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.