ബാ​​ങ്കോ​​ക്ക്: മ്യാ​​ൻ​​മ​​റി​​ൽ ഭൂ​​ക​​ന്പ​​ത്തി​​ൽ മ​​രി​​ച്ച​​വ​​രു​​ടെ എ​​ണ്ണം 2065 ആ​​യി. 3900 പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. 270 പേ​​രെ കാ​​ണാ​​താ​​യി. സൈ​​നി​​ക​​ഭ​​ര​​ണ​​കൂ​​ട​​മാ​​ണ് ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​ത്. വൈ​​ദ്യു​​തി, ഇ​​ന്ധ​​നം എ​​ന്നി​​വ​​യു​​ടെ അ​​ഭാ​​വം ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​നത്തെ കാ​​ര്യ​​മാ​​യി ബാ​​ധി​​ച്ചു. പ​​ട്ടി​​ണി​​മൂ​​ലം ന​​ര​​കി​​ക്കു​​ന്ന ജ​​ന​​ങ്ങ​​ൾ പ​​ക​​ർ​​ച്ച​​വ്യാ​​ധി​​ഭീ​​ഷ​​ണി​​യി​​ലാ​​ണ്.

ക​​ഴി​​ഞ്ഞ വെ​​ള്ളി​​യാ​​ഴ്ച​​യാ​​ണ് മ്യാ​​ൻ​​മ​​റി​​ലും അ​​യ​​ൽ​​രാ​​ജ്യ​​മാ​​യ താ​​യ്‌​​ല​​ൻ​​ഡി​​ലും ഭൂ​​ക​​ന്പം വ​​ൻ നാ​​ശം വി​​ത​​ച്ച​​ത്. മ്യാ​​ൻ​​മ​​റി​​ലെ ര​​ണ്ടാ​​മ​​ത്തെ വ​​ലി​​യ ന​​ഗ​​ര​​മാ​​യ മാ​​ണ്ഡ​​ലേ​​ക്കു സ​​മീ​​പ​​മാ​​ണ് ഭൂ​​ക​​ന്പ​​ത്തി​​ന്‍റെ പ്ര​​ഭ​​വ​​കേ​​ന്ദ്രം. മാ​​ണ്ഡ​​ലേ​​യി​​ലെ 80 ശ​​ത​​മാ​​നം കെ​​ട്ടി​​ട​​ങ്ങ​​ളും നി​​ലം​​പൊ​​ത്തി. വി​​മാ​​ന​​ത്താ​​വ​​ളം ത​​ക​​ർ​​ന്നു.


വെ​​ള്ളി​​യാ​​ഴ്ച പ്രാ​​ർ​​ഥ​​ന​​യി​​ൽ പ​​ങ്കെ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്ന 700 ഇ​​സ്‌​​ലാം​​മ​​തവി​​ശ്വാ​​സി​​ക​​ൾ മോ​​സ്കു​​ക​​ൾ ത​​ക​​ർ​​ന്നു മ​​രി​​ച്ചു. 60 മോ​​സ്കു​​ക​​ളാ​​ണു ത​​ക​​ർ​​ന്ന​​ത്. ബു​​ദ്ധ​​വി​​ഹാ​​രം ത​​ക​​ർ​​ന്ന് 270 ബു​​ദ്ധ​​സ​​ന്യാ​​സി​​ക​​ളും മ​​രി​​ച്ചു. താ​​യ്‌​​ല​​ൻ​​ഡി​​ൽ 18 പേ​​രാ​​ണു മ​​രി​​ച്ച​​ത്. 78 പേ​​രെ കാ​​ണാ​​താ​​യി.