ബെ​​​യ്‌​​​റൂ​​​ട്ട് (ല​​​ബ​​​നന്‍): യാ​​​ക്കോ​​​ബാ​​​യ സു​​​റി​​​യാ​​​നി സ​​​ഭ​​​യു​​​ടെ ശ്രേ​​​ഷ്ഠ കാ​​​തോ​​​ലി​​​ക്കാ​​​യാ​​​യി മ​​​ല​​​ങ്ക​​​ര മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത ജോ​​​സ​​​ഫ് മാ​​​ര്‍ ഗ്രി​​​ഗോ​​​റി​​​യോ​​​സി​​​നെ വാ​​​ഴി​​​ച്ചു.

അ​​​ന്ത്യോ​​​ഖ്യാ സ​​​ഭാ​​​ പാ​​​ര​​​മ്പ​​​ര്യ​​​മ​​​നു​​​സ​​​രി​​​ച്ച് അ​​​ദ്ദേ​​​ഹം ഇ​​​നി ശ്രേ​​​ഷ്ഠ കാ​​​തോ​​​ലി​​​ക്കാ മാ​​​ര്‍ ബ​​​സേ​​​ലി​​​യോ​​​സ് ജോ​​​സ​​​ഫ് ബാ​​​വാ എ​​​ന്നപേ​​​രി​​​ൽ അ​​​റി​​​യ​​​പ്പെ​​​ടും. സു​​​റി​​​യാ​​​നി ഓ​​​ര്‍ത്ത​​​ഡോ​​​ക്‌​​​സ് സ​​​ഭ​​​യു​​​ടെ പ​​​ര​​​മാ​​​ധ്യക്ഷ​​​ന്‍ ഇ​​​ഗ്‌നാത്തി​​​യോ​​​സ് അ​​​പ്രേം ദ്വി​​​തീ​​​യ​​​ന്‍ പാ​​​ത്രി​​​യ​​​ര്‍ക്കീ​​​സ് ബാ​​​വാ​​​യാ​​​ണ് കാ​​​തോ​​​ലി​​​ക്കാ​​യെ വാ​​ഴി​​ക്കു​​ന്ന ശു​​ശ്രൂ​​ഷ​​ക​​ളി​​ൽ മു​​​ഖ‍്യ​​​കാ​​​ർ​​​മി​​​ക​​​ത്വം വ​​​ഹി​​​ച്ച​​​ത്.

ലെ​​​ബ​​​നന്‍റെ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ബെ​​​യ്‌​​​റൂ​​​ട്ടി​​​ന​​​ടു​​​ത്ത് അ​​​ച്ചാ​​​നെ​​​യി​​​ലെ പാ​​​ത്രി​​​യാ ര്‍ക്കാ അ​​​ര​​​മ​​​ന​​​യോ​​​ടു ചേ​​​ര്‍ന്നു​​​ള്ള സെ​​​ന്‍റ് മേ​​​രീ​​​സ് സി​​​റി​​​യ​​​ന്‍ ഓ​​​ര്‍ത്ത​​​ഡോ​​​ക്‌​​​സ് പാ​​​ത്രി​​​യാ​​​ര്‍ക്കാ ക​​​ത്തീ​​​ഡ്ര​​​ലി​​​ൽ ഇ​​​ന്ന​​​ലെ​​​യാ​​​യി​​​രു​​​ന്നു കാ​​​തോ​​​ലി​​​ക്കാ വാ​​​ഴി​​​ക്ക​​​ൽ ച​​​ട​​​ങ്ങു​​​ക​​​ൾ ന​​​ട​​​ന്ന​​​ത്. തു​​ട​​ർ​​ന്ന് പാ​​​ത്രി​​​യ​​​ാ ര്‍ക്കീ​​​സ് ബാ​​​വാ​ കാ​​തോ​​ലി​​ക്കാ​​യെ സ്ഥാ​​ന​​ചി​​ഹ്ന​​ങ്ങ​​ൾ അ​​ണി​​യി​​ച്ചു.


പൗ​​​രാ​​​ണി​​​ക വി​​​ശ്വാ​​​സാ​​​ചാ​​​ര​​​ങ്ങ​​​ളു​​​ടെ ത​​​നി​​​മ​​​യോ​​​ടെ, പ​​​രി​​​ശു​​​ദ്ധ അ​​​ന്ത്യോ​​​ഖ്യാ സിം​​​ഹാ​​​സ​​​ന​​​ത്തോ​​​ടു​​​ള്ള അ​​​ച​​​ഞ്ച​​​ല വി​​​ശ്വാ​​​സ പ്ര​​​ഖ്യാ​​​പ​​​ന​​​മാ​​​യി മാ​​​റി​​​യ ച​​​ട​​​ങ്ങി​​​ല്‍ ആ​​​ഗോ​​​ള സു​​​റി​​​യാ​​​നി സ​​​ഭ​​​യി​​​ലെ ര​​​ണ്ടാം സ്ഥാ​​​ന​​​ക്കാ​​​ര​​​ൻ എ​​​ന്ന പ​​​ദ​​​വി​​​യി​​​ലേ​​​ക്കുകൂ​​​ടി​​​യാ​​​ണ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വാ ഉ​​​യ​​​ർ​​​ത്ത​​​പ്പെ​​​ട്ട​​​ത്. ഇ​​​ന്ത്യ​​​ന്‍ സ​​​മ​​​യം ഇ​​​ന്ന​​​ലെ രാ​​​ത്രി 8.30നാ​​​ണ് ശു​​​ശ്രൂ​​​ഷ​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​ത്.

സ​​​ഭ​​​യി​​​ലെ വി​​​വി​​​ധ മേ​​​ല​​​ധ്യ​​​ക്ഷ​​​ന്മാ​​​ര്‍ സ​​​ഹ​​​കാ​​​ര്‍മി​​​ക​​​രാ​​​യിരുന്നു. ഇ​​​ത​​​ര സ​​​ഭ​​​ക​​​ളി​​​ലെ​ മേ​​​ല​​​ധ്യ​​​ക്ഷ​​​ന്മാ​​​രും പു​​​രോ​​​ഹി​​​ത​​​രും ഇ​ന്ത്യ​യി​ൽ​നി​ന്ന് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്രതി​​​നി​​​ധി​​​ക​​​ളും നൂ​​​റുക​​​ണ​​​ക്കി​​​ന് വി​​​ശ്വാ​​​സി​​​ക​​​ളും ശ്രേ​​​ഷ്ഠ കാ​​​തോ​​​ലി​​​ക്കാ​​​യു​​​ടെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളും പ​​​ങ്കെ​​​ടു​​​ത്തു.

സ​​​ന്ധ്യാപ്രാ​​​ര്‍ഥ​​​ന​​​യോ​​​ടെ ആ​​​രം​​​ഭി​​​ച്ച ച​​​ട​​​ങ്ങ് ര​​​ണ്ടു മ​​​ണി​​​ക്കൂ​​​ര്‍ നീ​​​ണ്ടു. ഇ​​​ന്ന് ആ​​​ഗോ​​​ള സു​​​റി​​​യാ​​​നി സ​​​ഭ​​​യു​​​ടെ സൂന​​​ഹ​​​ദോ​​​സ് ബെ​​​യ്റൂ​​​ട്ടി​​​ൽ ചേ​​​രും.