അമേരിക്കയ്ക്കു മുന്നറിയിപ്പുമായി ഖമനെയ്
Friday, March 21, 2025 11:37 PM IST
ടെഹ്റാൻ: ഇറാനു ദ്രോഹം ചെയ്യാൻ ആരെങ്കിലും മുതിർന്നാൽ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്നു പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയ്.
യെമനിലെ ഹൂതിവിമതർ സ്വന്തം നിലയിലാണു പ്രവർത്തിക്കുന്നത്. ആരെയെങ്കിലും മുന്നിൽനിർത്തി പോരാടേണ്ട ആവശ്യം ഇറാനില്ല- അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്തിടെ ഹൂതികൾക്കെതിരേ സൈനിക നടപടിക്ക് ഉത്തരവിട്ട യുഎസ് പ്രസിഡന്റ് ട്രംപ്, ഇറാനു മുന്നറിയിപ്പു നല്കിയിരുന്നു. ഹൂതികൾ നടത്തുന്ന ആക്രമണത്തിന് ഇറാനായിരിക്കും ഉത്തരവാദിയെന്നാണു ട്രംപ് പറഞ്ഞത്.