ഇസ്രയേലിൽ ഭീകരാക്രമണം
Tuesday, March 25, 2025 1:21 AM IST
ടെൽ അവീവ്: വടക്കൻ ഇസ്രയേലിലുണ്ടായ ഭീകരാക്രമണത്തിൽ ഒരു വയോധികൻ കൊല്ലപ്പെട്ടു; ഒരു പട്ടാളക്കാരനു ഗുരുതരമായി പരിക്കേറ്റു. ഹൈവേയിലെ ബസ് സ്റ്റോപ്പിലേക്കു കാർ ഓടിച്ചുകയറ്റിയാണ് ആക്രമണം ആരംഭിച്ചത്.
ബസ് സ്റ്റോപ്പിലുണ്ടായിരുന്ന പട്ടാളക്കാരൻ ഇടിയേറ്റു വീണു. കാറിൽനിന്നിറങ്ങിയ അക്രമി പട്ടാളക്കാരനു നേർക്ക് കത്തിയാക്രമണം നടത്തി.
പട്ടാളക്കാരന്റെ തോക്ക് പിടിച്ചെടുത്ത് മറ്റു വാഹനങ്ങൾക്കു നേർക്കു നടത്തിയ വെടിവയ്പിലാണ് എഴുപത്തഞ്ചുകാരൻ കൊല്ലപ്പെട്ടത്. അക്രമിയെ പോലീസ് വെടിവച്ചുകൊന്നു.