വ​​​​​ത്തി​​​​​ക്കാ​​​​​ൻ സി​​​​​റ്റി: ലോ​​​​​ക​​​​​ത്ത് ക​​​​​ത്തോ​​​​​ലി​​​​​ക്കാ​​​​​വി​​​​​ശ്വാ​​​​​സി​​​​​ക​​​​​ളു​​​​​ടെ എ​​​​​ണ്ണ​​​​​ത്തി​​​​​ൽ വ​​​​​ർ​​​​​ധ​​​​​ന​​​​​യെ​​​​​ന്നു വ​​​​​ത്തി​​​​​ക്കാ​​​​​ൻ റി​​​​​പ്പോ​​​​​ർ​​​​​ട്ട്. എ​​​​​ന്നാ​​​​​ൽ, വൈ​​​​​ദി​​​​​ക​​​​​രു​​​​​ടെ​​​​​യും സ​​​​​ന്യ​​​​​സ്ത​​​​​രു​​​​​ടെ​​​​​യും എ​​​​​ണ്ണം കു​​​​​റ​​​​​ഞ്ഞെ​​​​​ന്നും റി​​​​​പ്പോ​​​​​ർ​​​​​ട്ടി​​​​​ലു​​​​​ണ്ട്.

വ​​​​​ത്തി​​​​​ക്കാ​​​​​ൻ പ​​​​​ബ്ലി​​​​​ഷിം​​​​​ഗ് ഹൗ​​​​​സ് പ്ര​​​​​സി​​​​​ദ്ധീ​​​​​ക​​​​​രി​​​​​ച്ച പൊ​​​​​ന്തി​​​​​ഫി​​​​​ക്ക​​​​​ൽ ഇ​​​​​യ​​​​​ർ​​​​​ ബു​​​​​ക്കി​​​​​ലേ​​​​​ക്കാ​​​​​യി സ്റ്റേ​​​​​റ്റ് സെ​​​​​ക്ര​​​​​ട്ടേ​​​​​റി​​​​​യ​​​​​റ്റി​​​​​നു കീ​​​​​ഴി​​​​​ലെ സെ​​​​​ൻ​​​​​ട്ര​​​​​ൽ ഓ​​​​​ഫീ​​​​​സ് ഓ​​​​​ഫ് ച​​​​​ർ​​​​​ച്ച് സ്റ്റാ​​​​​റ്റി​​​​​സ്റ്റി​​​​​ക്സ് സ​​​​​മാ​​​​​ഹ​​​​​രി​​​​​ച്ച വി​​​​​വ​​​​​ര​​​​​ത്തി​​​​​ലാ​​​​​ണ് ഇ​​​​​ക്കാ​​​​​ര്യ​​​​​മു​​​​​ള്ള​​​​​ത്.

ആ​​​​​ഗോ​​​​​ള ക​​​​​ത്തോ​​​​​ലി​​​​​ക്കാ ജ​​​​​ന​​​​​സം​​​​​ഖ്യ 2022നും 2023​​​​​നു​​​​​മി​​​​​ട​​​​​യി​​​​​ൽ 1.15 ശ​​​​​ത​​​​​മാ​​​​​നം വ​​​​​ർ​​​​​ധി​​​​​ച്ചു. അ​​​​​താ​​​​​യ​​​​​ത്, 139 കോ​​​​​ടി​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് 140.6 കോ​​​​​ടി​​​​​യാ​​​​​യി ഉ​​​​​യ​​​​​ർ​​​​​ന്നു.

ആ​​​​​ഫ്രി​​​​​ക്ക​​​​​ൻ ഭൂ​​​​​ഖ​​​​​ണ്ഡ​​​​​ത്തി​​​​​ലാ​​​​​ണ് സ​​​​​ഭ​​​​​യ്ക്ക് ഏ​​​​​റ്റ​​​​​വു​​​​​മ​​​​​ധി​​​​​കം വ​​​​​ള​​​​​ർ​​​​​ച്ച​​​​​യു​​​​​ള്ള​​​​​ത്. ആ​​​​​ഫ്രി​​​​​ക്ക​​​​​യി​​​​​ലെ ക​​​​​ത്തോ​​​​​ലി​​​​​ക്കാ ജ​​​​​ന​​​​​സം​​​​​ഖ്യ 3.31% വ​​​​​ർ​​​​​ധി​​​​​ച്ച് 2022ലെ 272 ​​​​​ദ​​​​​ശ​​​​​ല​​​​​ക്ഷ​​​​​ത്തി​​​​​ൽ നി​​​​​ന്ന് 2023ൽ 281 ​​​​​ദ​​​​​ശ​​​​​ല​​​​​ക്ഷ​​​​​മാ​​​​​യി. നി​​​​​ല​​​​​വി​​​​​ൽ ലോ​​​​​ക​​​​​ത്തി​​​​​ലെ ക​​​​​ത്തോ​​​​​ലി​​​​​ക്കാ​​​​​ജ​​​​​ന​​​​​സം​​​​​ഖ്യ​​​​​യി​​​​​ൽ 20 ശ​​​​​ത​​​​​മാ​​​​​ന​​​​​വും ആ​​​​​ഫ്രി​​​​​ക്ക​​​​​യി​​​​​ലാ​​​​​ണ്.

ലോ​​​​​ക​​​​​ത്ത് ഏ​​​​​റ്റ​​​​​വും കൂ​​​​​ടു​​​​​ത​​​​​ൽ ക​​​​​ത്തോ​​​​​ലി​​​​​ക്ക​​​​​രു​​​​​ള്ള ഭൂ​​​​​ഖ​​​​​ണ്ഡം അ​​​​​മേ​​​​​രി​​​​​ക്ക​​​​​യാ​​​​​ണ്. മൊ​​​​​ത്തം ക​​​​​ത്തോ​​​​​ലി​​​​​ക്ക​​​​​രി​​​​​ൽ 47.8 ശ​​​​​ത​​​​​മാ​​​​​ന​​​​​വും ഈ ​​​​​ഭൂ​​​​​ഖ​​​​​ണ്ഡ​​​​​ത്തി​​​​​ലാ​​​​​ണു​​​​​ള്ള​​​​​ത്. ക​​​​​ഴി​​​​​ഞ്ഞ ര​​​​​ണ്ടു വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​നി​​​​​ടെ 0.9 ശ​​​​​ത​​​​​മാ​​​​​നം വ​​​​​ള​​​​​ർ​​​​​ച്ച രേ​​​​​ഖ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ക​​​​​യും ചെ​​​​​യ്തു. ഇ​​​​​തി​​​​​ൽ​​​​​ത്ത​​​​​ന്നെ 27.4% പേ​​​​​ർ തെ​​​​​ക്കേ അ​​​​​മേ​​​​​രി​​​​​ക്ക​​​​​യി​​​​​ലാ​​​​​ണ്. ലോ​​​​​ക​​​​​ത്ത് ഏ​​​​​റ്റ​​​​​വും കൂ​​​​​ടു​​​​​ത​​​​​ൽ ക​​​​​ത്തോ​​​​​ലി​​​​​ക്ക​​​​​രു​​​​​ള്ള രാ​​​​​ജ്യം ബ്ര​​​​​സീ​​​​​ലാ​​​​​ണ്. 182 ദ​​​​​ശ​​​​​ല​​​​​ക്ഷം ക​​​​​ത്തോ​​​​​ലി​​​​​ക്ക​​​​​രാ​​​​​ണ് ഇ​​​​​വി​​​​​ടെ​​​​​യു​​​​​ള്ള​​​​​ത്.

ലോ​​​​​ക ക​​​​​ത്തോ​​​​​ലി​​​​​ക്കാ ജ​​​​​ന​​​​​സം​​​​​ഖ്യ​​​​​യി​​​​​ൽ 20.4 ശ​​​​​ത​​​​​മാ​​​​​നം യൂ​​​​​റോ​​​​​പ്പി​​​​​ലാ​​​​​ണ്. ക​​​​​ഴി​​​​​ഞ്ഞ ര​​​​​ണ്ടു വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​നി​​​​​ടെ 0.2 ശ​​​​​ത​​​​​മാ​​​​​നം വ​​​​​ർ​​​​​ധ​​​​​നയാ​​​​​ണ് രേ​​​​​ഖ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ​​​​​ത്. ഇ​​​​​റ്റ​​​​​ലി, പോ​​​​​ള​​​​​ണ്ട്, സ്പെ​​​​​യി​​​​​ൻ എ​​​​​ന്നീ രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ലെ 90 ശ​​​​​ത​​​​​മാ​​​​​നം പേ​​​​​രും ക​​​​​ത്തോ​​​​​ലി​​​​​ക്ക​​​​​രാ​​​​​ണ്.

ഏ​​​​​ഷ്യ​​​​​യി​​​​​ൽ 2022നും 2023നും ഇ​​​​​ട​​​​​യി​​​​​ൽ ക​​​​​ത്തോ​​​​​ലി​​​​​ക്കാ​​​​​ ജ​​​​​ന​​​​​സം​​​​​ഖ്യ 0.6% വ​​​​​ർ​​​​​ധി​​​​​ച്ചു. ലോ​​​​​ക​​​​​ത്തി​​​​​ലെ മൊ​​​​​ത്തം ക​​​​​ത്തോ​​​​​ലി​​​​​ക്ക​​​​​രു​​​​​ടെ 11 ശ​​​​​ത​​​​​മാ​​​​​നം മാ​​​​​ത്ര​​​​​മേ ഈ ​​​​​മേ​​​​​ഖ​​​​​ല പ്ര​​​​​തി​​​​​നി​​​​​ധീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്നു​​​​​ള്ളൂ​​​​​വെ​​​​​ങ്കി​​​​​ലും ഫി​​​​​ലി​​​​​പ്പീ​​​​​ൻ​​​​​സ്, ഇ​​​​​ന്ത്യ തു​​​​​ട​​​​​ങ്ങി​​​​​യ രാ​​​​​ജ്യ​​​​​ങ്ങ​​​​​ൾ​​​​​ക്ക് ഗ​​​​​ണ്യ​​​​​മാ​​​​​യ സാ​​​​​ന്നി​​​​​ധ്യ​​​​​മു​​​​​ണ്ട്. ഫി​​​​​ലി​​​​​പ്പീ​​​​​ൻ​​​​​സി​​​​​ൽ 93 ദ​​​​​ശ​​​​​ല​​​​​ക്ഷം ക​​​​​ത്തോ​​​​​ലി​​​​​ക്ക​​​​​രും ഇ​​​​​ന്ത്യ​​​​​യി​​​​​ൽ 23 ദ​​​​​ശ​​​​​ല​​​​​ക്ഷ​​​​​വു​​​​​മു​​​​​ണ്ട്.


ഓ​​​​​സ്ട്രേ​​​​​ലി​​​​​യ, ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡ്, പാ​​​​​പ്പു​​​​​വ ന്യൂ​​​​​ഗി​​​​​നി​​​​​യ തു​​​​​ട​​​​​ങ്ങി​​​​​യ രാ​​​​​ജ്യ​​​​​ങ്ങ​​​​​ൾ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ന്ന ഓ​​​​​ഷ്യാ​​​​​നി​​​​​യ​​​​​യി​​​​​ൽ ക​​​​​ത്തോ​​​​​ലി​​​​​ക്കാ ജ​​​​​ന​​​​​സം​​​​​ഖ്യ​​​​​യി​​​​​ൽ 1.9% നേ​​​​​രി​​​​​യ വ​​​​​ർ​​​​​ധ​​​​​ന​​​​​യു​​​​​ണ്ടാ​​​​​യി. ക​​​​​ഴി​​​​​ഞ്ഞ ര​​​​​ണ്ടു വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​നി​​​​​ടെ ക​​​​​ത്തോ​​​​​ലി​​​​​ക്കാ​​​​​സ​​​​​ഭ​​​​​യി​​​​​ൽ ബി​​​​​ഷ​​​​​പ്പു​​​​​മാ​​​​​രു​​​​​ടെ എ​​​​​ണ്ണം 1.4 ശ​​​​​ത​​​​​മാ​​​​​നം വ​​​​​ർ​​​​​ധി​​​​​ച്ചു. 2023ലെ ​​​​​ക​​​​​ണ​​​​​ക്ക​​​​​നു​​​​​സ​​​​​രി​​​​​ച്ച് 5,430 ബി​​​​​ഷ​​​​​പ്പു​​​​​മാ​​​​​രാ​​​​​ണു​​​​​ള്ള​​​​​ത്. ഒ​​​​​രു ബി​​​​​ഷ​​​​​പ്പി​​​​​ന് 2,59,000 വി​​​​​ശ്വാ​​​​​സി​​​​​ക​​​​​ൾ എ​​​​​ന്ന​​​​​താ​​​​​ണ് ആ​​​​​ഗോ​​​​​ള​​​​​ ശ​​​​​രാ​​​​​ശ​​​​​രി. എ​​​​​ന്നാ​​​​​ൽ, ആ​​​​​ഫ്രി​​​​​ക്ക​​​​​യി​​​​​ലി​​​​​ത് ഒ​​​​​രു ബി​​​​​ഷ​​​​​പ്പി​​​​​ന് 3,65,000 വി​​​​​ശ്വാ​​​​​സി​​​​​ക​​​​​ൾ വ​​​​​രെ​​​​​യു​​​​​ണ്ട്.

അതേസമയം, ആ​​​​​ഗോ​​​​​ള​​​​​ത​​​​​ല​​​​​ത്തി​​​​​ൽ വൈ​​​​​ദി​​​​​ക​​​​​രു​​​​​ടെ എ​​​​​ണ്ണം കു​​​​​റ​​​​​ഞ്ഞു. 0.2% കു​​​​​റ​​​​​വാ​​​​​ണു രേ​​​​​ഖ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ​​​​​ത്. 2022ൽ 407,730 ​​​​​വൈ​​​​​ദി​​​​​ക​​​​​രാ​​​​​ണ് ഉ​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന​​​​​തെ​​​​​ങ്കി​​​​​ൽ 2023ൽ 734 ​​​​​പേ​​​​​ർ 406,996 ആ​​​​​യി. എന്നാൽ, ആ​​​​​ഫ്രി​​​​​ക്ക​​​​​യി​​​​​ലും ഏ​​​​​ഷ്യ​​​​​യി​​​​​ലും വൈ​​​​​ദി​​​​​ക​​​​​രു​​​​​ടെ എ​​​​​ണ്ണ​​​​​ത്തി​​​​​ൽ ഗ​​​​​ണ്യ​​​​​മാ​​​​​യ വ​​​​​ർ​​​​​ധ​​​​​ന​​​​​വ രേ​​​​​ഖ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യി​​​​​ട്ടു​​​​​ണ്ട്. ആ​​​​​ഫ്രി​​​​​ക്ക​​​​​യി​​​​​ൽ 2.7%, ഏ​​​​​ഷ്യ​​​​​യി​​​​​ൽ 1.6% എ​​​​​ന്നി​​​​​ങ്ങ​​​​​നെ​​​​​യാ​​​​​ണു വ​​​​​ർ​​​​​ധ​​​​​ന​​​​​.

2022നും 2023​​​​​നും ഇ​​​​​ട​​​​​യി​​​​​ൽ സ​​​​​മ​​​​​ർ​​​​​പ്പി​​​​​ത​​​​​രാ​​​​​യ വൈ​​​​​ദി​​​​​ക​​​​​രു​​​​​ടെ​​​​​യും സ​​​​​ന്യാ​​​​​സി​​​​​നി​​​​​ക​​​​​ളു​​​​​ടെ​​​​​യും എ​​​​​ണ്ണ​​​​​ത്തി​​​​​ൽ 1.6% കു​​​​​റ​​​​​വു​​​​​ണ്ടാ​​​​​യി. 2022ൽ 5,99,228 ​​​​​പേ​​​​​രാ​​​​​ണ് ഉ​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന​​​​​തെ​​​​​ങ്കി​​​​​ൽ 2023ൽ 5,89,423 ​​​​​ആ​​​​​യി കു​​​​​റ​​​​​ഞ്ഞു. ആ​​​​​ഗോ​​​​​ള​​​​​ത​​​​​ല​​​​​ത്തി​​​​​ൽ കു​​​​​റ​​​​​വു​​​​​ണ്ടെ​​​​​ങ്കി​​​​​ലും സ​​​​​മ​​​​​ർ​​​​​പ്പി​​​​​ത​​​​​രാ​​​​​യ സ്ത്രീ​​​​​ക​​​​​ളു​​​​​ടെ എ​​​​​ണ്ണ​​​​​ത്തി​​​​​ൽ ആ​​​​​ഫ്രി​​​​​ക്ക 2.2% വ​​​​​ർ​​​​​ധ​​​​​ന​​​​​ രേ​​​​​ഖ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യി​​​​​ട്ടു​​​​​ണ്ട്.

ആ​​​​​ഗോ​​​​​ള​​​​​ത​​​​​ല​​​​​ത്തി​​​​​ൽ, 2022നും 2023​​​​​നു​​​​​മി​​​​​ട​​​​​യി​​​​​ൽ സെ​​​​​മി​​​​​നാ​​​​​രി വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ളു​​​​​ടെ എ​​​​​ണ്ണം 1.8% കു​​​​​റ​​​​​ഞ്ഞു. അ​​​​​തേ​​​​​സ​​​​​മ​​​​​യം ആ​​​​​ഫ്രി​​​​​ക്ക​​​​​യി​​​​​ൽ സെ​​​​​മി​​​​​നാ​​​​​രി വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ളു​​​​​ടെ എ​​​​​ണ്ണ​​​​​ത്തി​​​​​ൽ 1.1% വ​​​​​ർ​​​​​ധ​​​​​ന​​​​​ രേ​​​​​ഖ​​​​​പ്പെ​​​​​ടു​​​​​ത്തി.