മോസ്കിൽ ഭീകരാക്രമണം; 44 പേർ കൊല്ലപ്പെട്ടു
Sunday, March 23, 2025 12:23 AM IST
നിയാമി: ആഫ്രിക്കൻ രാജ്യമായ നൈജറിൽ ഇസ്ലാമിക ഭീകരവാദികൾ മോസ്കിൽ നടത്തിയ ആക്രമണത്തിൽ 44 പേർ കൊല്ലപ്പെടുകയും 13 പേർക്കു പരിക്കേൽക്കുകയും ചെയ്തു. നൈജറിന്റെ തെക്കുപടിഞ്ഞാറ് കോകോറു എന്ന ഗ്രാമത്തിലായിരുന്നു സംഭവം.
വെള്ളിയാഴ്ച പ്രാർഥനയ്ക്കിടെ ഭീകരർ മോസ്ക് വളഞ്ഞ് ആക്രമണം നടത്തുകയായിരുന്നു. ഇതിനടുത്തുള്ള മാർക്കറ്റിനും വീടുകൾക്കും ഭീകകർ തീയിട്ടു. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ഇസ്ലാമിക് സ്റ്റേറ്റ് ഇൻ ഗ്രേറ്റർ സഹാറ എന്ന ഭീകരസംഘടനയാണ് ആക്രമണം നടത്തിയതെന്ന് നൈജറിലെ പ്രതിരോധ മന്ത്രാലയം അറിയിച്ചു.