ഗാസയിൽ രണ്ടു മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടു
Wednesday, March 26, 2025 2:44 AM IST
ഗാസ സിറ്റി: ഗാസയിൽ തിങ്കളാഴ്ച ഇസ്രേലി ആക്രമണത്തിനിടെ രണ്ടു മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു.
ഹസൻ ഷബാത് (അൽ ജസീറ), മുഹമ്മദ് മൻസൂർ (പലസ്തീൻ ടുഡേ) എന്നിവരാണ് കൊല്ലപ്പെട്ടത്. ഹൻ വടക്കൻ ഗാസയിൽ ഹസന്റെ കാറിനു നേർക്ക് ഇസ്രേലി സേന ആക്രമണം നടത്തുകയായിരകുന്നു.
ഖാൻ യൂനിസിലുണ്ടായ വ്യോമാക്രമണത്തിലാണ് മുഹമ്മദ് മൻസൂർ കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ ഭാര്യയും മകനും കൊല്ലപ്പെട്ടു. 2023 ഒക്ടോബറിനു ശേഷം ഇസ്രേലി ആക്രമണത്തിൽ 208 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതായി ഗാസ ഗവൺമെന്റ് മീഡിയ ഓഫീസ് അറിയിച്ചു.
കഴിഞ്ഞ രാത്രി ഇസ്രേലി ആക്രമണത്തിൽ മൂന്നു കുട്ടികളടക്കം 23 പേരാണു കൊല്ലപ്പെട്ടത്.