മ്യാ​ൻ​മ​റി​ൽ പ്ര​ള​യ​ക്കെ​ടു​തി രൂ​ക്ഷം
മ്യാ​ൻ​മ​റി​ൽ പ്ര​ള​യ​ക്കെ​ടു​തി രൂ​ക്ഷം
Sunday, September 15, 2024 1:30 AM IST
ന​യ്പി​ദോ: ‘യാ​​ഗി’ ചു​​ഴ​​ലി​​ക്കൊ​​ടു​​ങ്കാ​​റ്റി​​നു പി​​ന്നാ​​ലെ​​യു​​ണ്ടാ​​യ പ്ര​​ള​​യ​​ക്കെ​​ടു​​തി​​യി​​ൽ ദു​​രി​​ത​​ത്തി​​ലാ​​യി മ്യാ​​ൻ​​മ​​ർ. 33 പേ​​ർ മ​​രി​​ക്കു​​ക​​യും 2,30,000 പേ​​ർ ഭ​​വ​​ന​​ര​​ഹി​​ത​​രാ​​കു​​ക​​യും ചെ​​യ്ത​​താ​​യാ​​ണു റി​​പ്പോ​​ർ​​ട്ട്. ത​​ല​​സ്ഥാ​​ന​​ന​​ഗ​​ര​​മാ​​യ ന​യ്പി​ദോ അ​​ട​​ക്കം രാ​​ജ്യ​​ത്തി​​ന്‍റെ ഭൂ​​രി​​ഭാ​​ഗം പ്ര​​ദേ​​ശ​​ങ്ങ​​ളും പ്ര​​ള​​യ​​ക്കെ​​ടു​​തി​​യി​​ലാ​​ണെ​​ന്ന് മാ​​ധ്യ​​മ​​ങ്ങ​​ൾ റി​​പ്പോ​​ർ​​ട്ട് ചെ​​യ്തു.

കെ​​ടു​​തി നേ​​രി​​ടാ​​ൻ രാ​​ജ്യാ​​ന്ത​​ര സ​​മൂ​​ഹ​​ത്തി​​ന്‍റെ സ​​ഹാ​​യം തേ​​ടി​​യി​​രി​​ക്കു​​ക​​യാ​​ണ് സൈ​​നി​​ക ഭ​​ര​​ണ​​കൂ​​ടം. ഭ​​വ​​ന​​ര​​ഹി​​ത​​ർ​​ക്കു​​വേ​​ണ്ടി താ​​ത്കാ​​ലി​​ക ദു​​രി​​താ​​ശ്വാ​​സ ക്യാ​​ന്പു​​ക​​ൾ സ​​ജ്ജ​​മാ​​ക്കി​​യി​​ട്ടു​​ണ്ടെ​​ന്ന് സ​​ർ​​ക്കാ​​ർ വൃ​​ത്ത​​ങ്ങ​​ൾ അ​​റി​​യി​​ച്ചു.

അ​തേ​സ​മ​യം, പ്ര​​ള​​യ​​ത്തി​​ലും ഉ​​രു​​ൾ​​പൊ​​ട്ട​​ലി​​ലും 160 പേ​​ർ മ​​രി​​ച്ച​​താ​​യാ​​ണ് പാ​​ശ്ചാ​​ത്യ​​മാ​​ധ്യ​​മ​​ങ്ങ​​ൾ പ​​റ​​യു​​ന്ന​​ത്. പ​​ല​​യി​​ട​​ത്തും ഇ​​പ്പോ​​ഴും നി​​ര​​വ​​ധിപ്പേ​​ർ കു​​ടു​​ങ്ങി​​യിട്ടു​​ണ്ടെ​​ന്നും ഇ​​വ​​ർ​​ക്ക​​രി​​കി​​ലേ​​ക്ക് ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​ക​​ർ​​ക്ക് എ​​ത്താ​​നാ​​യി​​ട്ടി​​ല്ലെ​​ന്നും റി​​പ്പോ​​ർ​​ട്ടു​​ണ്ട്.


മൂ​​ന്നു വ​​ർ​​ഷ​​മാ​​യി സൈ​​ന്യ​​വും സാ​യു​ധ​​സം​​ഘ​​ട​​ന​​ക​​ളും ത​​മ്മി​​ൽ തു​​ട​​രു​​ന്ന ആ​​ഭ്യ​​ന്ത​​രയു​​ദ്ധ​​ത്തി​​നി​​ടെയാ​​ണ് പ്ര​​ള​​യ​​ക്കെ​​ടു​​തി​​യും ജ​​ന​​ങ്ങ​​ളു​ടെ ജീ​​വി​​തം ദു​​രി​​ത​​മ​​യ​​മാ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്.

ആ​​ഭ്യ​​ന്ത​​ര യു​​ദ്ധ​​ത്തെ​​ത്തു​​ട​​ർ​​ന്ന് ല​​ക്ഷ​​ക്ക​​ണ​​ക്കി​​നു ജ​​ന​​ങ്ങ​​ളാ​​ണ് പ​​ട്ടി​​ണി​​യി​​ലാ​​യി​​രി​​ക്കു​​ന്ന​​ത്. സൈ​​നി​​ക ആ​​ക്ര​​മ​​ണ​​ങ്ങ​​ളി​​ൽ​​നി​​ന്ന് ര​​ക്ഷ​​തേ​​ടി വ​​ന​​ങ്ങ​​ളി​​ലും മ​​റ്റും അ​​ഭ​​യം​​തേ​​ടു​​ന്ന ഗ്രാ​​മ​​വാ​​സി​​ക​​ൾ രോ​​ഗ​​ങ്ങ​​ൾ ബാ​​ധി​​ച്ചും പ​​ട്ടി​​ണി​​ കി​​ട​​ന്നും മ​​രി​​ച്ചു​​വീ​​ഴു​​കയാണ്.

മൂ​​ന്നുവ​​ർ​​ഷ​​ത്തെ സാ​​യു​​ധ ക​​ലാ​​പം മൂ​​ലം 26 ല​​ക്ഷം ജ​​ന​​ങ്ങ​​ളെ​​ങ്കി​​ലും അ​​ഭ​​യാ​​ർ​​ഥി​​ക​​ളാ​​യെ​​ന്നാ​​ണു റി​​പ്പോ​​ർ​​ട്ട്.

ഏ​​ഷ്യ​​യി​​ൽ വീ​​ശി​​യ​​ടി​​ച്ച ഏ​​റ്റ​​വും ശ​​ക്തി​​യേ​​റി​​യ ‘യാ​​ഗി’ ചു​​ഴ​​ലി​​ക്കൊ​​ടു​​ങ്കാ​​റ്റ് മ്യാ​​ൻ​​മ​​റി​​നു പു​​റ​​മെ വി​​യ​​റ്റ്നാം, ഫി​​ലി​​പ്പീ​​ൻ​​സ് രാ​​ജ്യ​​ങ്ങ​​ളി​​ലും ചൈ​​ന​​യി​​ലെ ഹെ​​യ്നാ​​ൻ ദ്വീ​​പി​​ലും ക​​ന​​ത്ത നാ​​ശ​​മു​​ണ്ടാ​​ക്കി​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.