രണ്ടു ബ്രിട്ടീഷ് നയതന്ത്രജ്ഞരെ റഷ്യയിൽനിന്നു പുറത്താക്കി
Tuesday, March 11, 2025 12:50 AM IST
മോസ്കോ: ചാരവൃത്തി നടത്തിയെന്നു കണ്ടെത്തിയ രണ്ടു ബ്രിട്ടീഷ് നയതന്ത്രജ്ഞരെ പുറത്താക്കാൻ തീരുമാനിച്ചതായി റഷ്യ അറിയിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ ഇവർ റഷ്യ വിടണമെന്നാണു നിർദേശം. വ്യാജ രേഖകൾ കാണിച്ചാണ് ഇവർ റഷ്യയിലെത്തിയതെന്നും കണ്ടെത്തി.
യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനായി റഷ്യയും അമേരിക്കയും ചർച്ചയാരംഭിച്ചതിനുശേഷം റഷ്യയിൽനിന്നു പാശ്ചാത്യ നയതന്ത്രജ്ഞർ പുറത്താക്കപ്പെടുന്ന ആദ്യസംഭവമാണിത്.
2022ൽ യുക്രെയ്ൻ യുദ്ധം തുടങ്ങിയശേഷം റഷ്യയും പാശ്ചാത്യരാജ്യങ്ങളും പലവട്ടം പരസ്പരം നയതന്ത്രജ്ഞരെ പുറത്താക്കിയിരുന്നു.