ലളിത് മോദിയുടെ പാസ്പോർട്ട് റദ്ദാക്കി വനൗതു
Tuesday, March 11, 2025 2:51 AM IST
പോർട്ട് വില്ല: സാമ്പത്തിക ക്രമക്കേടിനെത്തുടർന്ന് ഇന്ത്യ വിട്ട ലളിത് മോദിയുടെ പാസ്പോർട്ട് റദ്ദാക്കി സൗത്ത് പസഫിക് ദ്വീപ് രാഷ്ട്രമായ വനൗതു.
കുറ്റവാളികളുടെ കൈമാറ്റം ഒഴിവാക്കാൻ ലളിത് മോദി പാസ്പോർട്ട് സ്വന്തമാക്കിയെന്നാരോപിച്ചാണ് നടപടി. മുൻ ഐപിഎൽ മേധാവിയായ ലളിത് മോദിയുടെ പാസ്പോർട്ട് റദ്ദാക്കാൻ വനൗതു പ്രധാനമന്ത്രി ജോതം നപാറ്റ് നിർദേശിച്ചു.
2010ൽ ഇന്ത്യവിട്ട മോദി ലണ്ടനിലാണ് അഭയം തേടിയിരിക്കുന്നത്. അന്താരാഷ്ട്ര മാധ്യമങ്ങളിൽ അടുത്തിടെ വന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ, ലളിത് മോദിക്ക് നൽകിയ പാസ്പോർട്ട് റദ്ദാക്കാൻ പൗരത്വ കമ്മീഷനോട് നിർദേശിച്ചതായി ജോതം ഔദ്യോഗിക വാർത്താക്കുറിപ്പിൽ പറഞ്ഞു.