ഇംഗ്ലീഷ് തീരത്ത് ചരക്കുകപ്പലും എണ്ണടാങ്കറും കൂട്ടിയിടിച്ചു
Tuesday, March 11, 2025 12:50 AM IST
ലണ്ടൻ: ഇംഗ്ലണ്ടിലെ ഈസ്റ്റ് യോർക്ക്ഷെയർ തീരത്ത് ചരക്കുകപ്പലും എണ്ണ ടാങ്കറും കൂട്ടിയിടിച്ചു. രണ്ടു കപ്പലുകളിലും തീപിടിത്തമുണ്ടായി. ബ്രിട്ടീഷ് തീരരക്ഷാസേന 36 കപ്പൽജീവനക്കാരെ രക്ഷപ്പെടുത്തി.
സ്റ്റെന ഇമ്മാക്കുലേറ്റ് എന്ന അമേരിക്കൻ എണ്ണടാങ്കറും സൊലോംഗ് എന്ന പോർച്ചുഗീസ് ചരക്കുകപ്പലും തമ്മിലാണ് കൂട്ടിയിടിച്ചത്.
അമേരിക്കൻ സേന അടിയന്തരഘട്ടങ്ങളിൽ ഇന്ധനം കടത്താൻ ഉപയോഗിക്കുന്ന കപ്പലുകളിലൊന്നാണ് സ്റ്റെന ഇമ്മാക്കുലേറ്റ്. ഈ കപ്പലിൽ 20 ജീവനക്കാർ കൂടി അവശേഷിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.