ജെഎംഎം എംഎൽഎ ബിജെപിയിൽ
Saturday, November 16, 2024 1:50 AM IST
റാഞ്ചി: ജാർഖണ്ഡിലെ ജെഎംഎം എംഎൽഎ ദിനേഷ് വില്യം മറാൻഡി ബിജെപിയിൽ ചേർന്നു. ലിറ്റിപാറ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മറാൻഡിക്ക് ഇത്തവണ ജെഎംഎം സീറ്റ് നല്കിയിരുന്നില്ല.
ലിറ്റിപാറയിൽ നടന്ന റാലിക്കിടെ കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാനിൽനിന്നാണ് മറാൻഡി ബിജെപി അംഗത്വം സ്വീകരിച്ചത്. ദിനേഷിന്റെ പിതാവ് സൈമൺ മറാൻഡി ജെഎംഎമ്മിന്റെ സ്ഥാപകനേതാവാണ്.