രാജസ്ഥാനിൽ പോളിംഗ് ഉദ്യോഗസ്ഥന് സ്ഥാനാർഥിയുടെ മർദനം
Thursday, November 14, 2024 1:57 AM IST
ന്യൂഡൽഹി: രാജസ്ഥാനിലെ ഡിയോളി മണ്ഡലത്തിൽ സബ് ഡിവിഷണൽ മജ്സ്ട്രേറ്റിന് (എസ്ഡിഎം) തെരഞ്ഞെടുപ്പിനിടെ സ്വതന്ത്ര സ്ഥാനാർഥിയുടെ മർദനം.
നരേഷ് മീണ എന്ന സ്ഥാനാർഥിയാണ് തെരഞ്ഞെടുപ്പിന് മേൽനോട്ടം വഹിച്ച എസ്ഡിഎം അമിത് ചൗധരിയെ മർദിച്ചത്.
ചിലർ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചതോടെ എസ്ഡിഎം അവരുമായിചർച്ചയ്ക്ക് പോകുകയായിരുന്നു. എന്നാൽ പ്രകോപനമൊന്നും കൂടാതെ മീണ എസ്ഡിഎമ്മിനെ തല്ലുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
മീണയ്ക്കെതിരേ നടപടിയെടുക്കാൻ എസ്ഡിഎം പരാതി നൽകുന്നത് കാത്തിരിക്കുകയാണെന്നും പോലീസ് പറഞ്ഞു. അതേസമയം തെരഞ്ഞെടുപ്പിൽ ക്രമക്കേട് കാണിക്കാൻ എസ്ഡിഎം കൂട്ട് നിന്നതിനാലാണ് മർദിച്ചതെന്നാണ് മീണയുടെ ഭാഷ്യം.