ഓണവിപണി ലക്ഷ്യമാക്കി ചേ​ല​ക്ക​രയിലെ കർഷകർ
Saturday, June 15, 2024 1:31 AM IST
പഴയന്നൂർ: കാ​ലാ​വ​സ്ഥ ച​തി​ച്ച് ക​ട​ക്കെ​ണി​യി​ലാ​യ ചേ​ല​ക്ക​ര മേ​ഖ​ല​യി​ലെ പ​ച്ച​ക്ക​റി​ക​ർഷ​ക​ർ ഓ​ണ​വി​പ​ണി​ക്കെ​ങ്കി​ലും ക​ട​ക്കെ​ണി​യി​ൽ​നി​ന്ന് ക​ര​ക​യ​റ്റ​ണേ എ​ന്ന പ്രാ​ർ​ഥനയോ​ടെ ഇ​ത്ത​വ​ണ​യും പ​യ​ർകൃ​ഷി ന​ട​ത്തു​ക​യാ​ണ്.

ആ​ദ്യ വി​ള​യാ​യി ചെ​യ്ത പാ​വ​യ്ക്ക കൃ​ഷി​യി​ൽ പ​ണി​ക്കൂ​ലി​ക്കു​ള്ള വി​ള​വു​പോ​ലും ല​ഭി​ക്കാ​തെ കൃ​ഷി ന​ശി​ക്കു​ക​യാ​യി​രു​ന്നു. ചൂ​ട് അ​ധി​ക​രി​ച്ച​പ്പോ​ൾ വൈ ​റ​സ് രോ​ഗ​വും മു​ര​ടി​പ്പും വ​ന്ന് ചെ​ടി​ക​ൾ പാ​ടേ ന​ശി​ച്ച​താ​ണു കാ​ര​ണ​മാ​യ​ത്.

വി​ള​യി​റ​ക്കാ​നും പ​ന്ത​ലി​നും ഒ​ക്കെ​യാ​യി ഒ​രേ​ക്ക​റി​ന് ര​ണ്ടു ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വ​ഴി​ച്ച​ത് ഓ​രോ​രു​ത്ത​ർ​ക്കും ന​ഷ്ട​മാ​യി. ഇ​ത്ത​വ​ണ പ​ല​രും ര​ണ്ടാം വി​ള​യാ​യി പ​യ​റാ​ണ് കൃ​ഷി​ചെ​യ്തി​രി​ക്കു​ന്ന​ത്. പ​ഴ​യ ത​ട​ത്തി​ലും പ​ന്ത​ലി​ലും​ത​ന്നെ പ​യ​ർ ക​യ​റ്റാ​നു​ള്ള രീ​തി​യി​ൽ കൃ​ഷി ചെ​യ്യു​ന്ന​തി​നാ​ൽ അ​തി​ന്‍റെ ചെ​ല​വെ​ങ്കി​ലും കു​റ​യു​മെ​ന്ന കാ​ര​ണ​വു​മു​ണ്ട്.

ആ​ല​ത്തൂ​രി​ലെ വിഎ​ഫ്പി​സി കെയി​ൽനി​ന്നു വാ​ങ്ങി​യ ക​ർ​ണാ ​ട​ക യൂ​ണി​വേ​ഴ്സി​റ്റി വി​ക​സി​പ്പി​ച്ചെ​ടു​ത്ത അ​റ​ക്കാ മം​ഗ​ള ഇ​ന​ത്തി​ൽ​പ്പെ​ട്ട പ​യ​ർ വി​ത്താ​ണ് പ​ല ക​ർഷ​ക​രും കൃ​ഷി ചെ​യ്തി​ട്ടു​ള്ള​ത്. ഒ​രു കി​ലോ വി​ത്തി​ന് 1500 രൂ​പ​യാ​ണ് വി​ല.

വി​ത്ത് ന​ട്ടാ​ൽ 110 ദി​വ​സം വ​രെ​യാ​ണ് ആ​യു​സ്. അ​റു​പ​ത് ദി​വ​സം ക​ഴി​യു​മ്പോ​ഴാ​ണ് പ​യ​ർ പ​റി​ച്ചു തു​ട​ങ്ങു ക. ഒ​ന്നി​ട​വി​ട്ട ദി​വ​സങ്ങ​ളി​ലാ​ണ് വി​ള​വെ​ടു​ക്കാം. കൃ​ഷി​യു​ടെ മൊ​ത്തം വി​ള​വെ​ടു​പ്പി​ൽ ഒ​രേ​ക്ക​റി​ൽ നി​ന്ന് ശ​രാ​ശ​രി ര​ണ്ട​ര ട​ണ്ണാ​ണ് പ്ര​തീ​ക്ഷ.