സൗ​ദി​യി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍
Friday, June 21, 2024 10:40 PM IST
വെ​ള്ള​റ​ട: സൗ​ദി​യി​ല്‍ താ​മ​സ​സ്ഥ​ല​ത്ത് മ​ല​യാ​ളി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍‌ ക​ണ്ടെ​ത്തി. തി​രു​വ​ന​ന്ത​പു​രം ആ​നാ​വൂ​ര്‍ മേ​ക്കും​ക​ര വ​ല്ലാ​യ​ത്ത് കോ​ണം സു​രേ​ഷി​നെ​യാ​ണ് (39) ഖ​മീ​സ് മു​ശൈ​ത്തി​ല്‍ റൂ​മി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

പെ​രു​ന്നാ​ള്‍ രാ​ത്രി​യി​ല്‍ കൂ​ടെ താ​മ​സി​ക്കു​ന്ന​വ​ര്‍ പു​റ​ത്ത് പോ​യി​രു​ന്നു. തൊ​ട്ട​ടു​ത്ത ദി​വ​സം വൈ​കീ​ട്ട് ഇ​വ​ര്‍ തി​രി​ച്ചെ​ത്തി വി​ളി​ച്ചി​ട്ടും വാ​തി​ല്‍ തു​റ​ന്നി​ല്ല. തു​ട​ര്‍​ന്ന് വാ​തി​ല്‍ ച​വി​ട്ടി​പ്പൊ​ളി​ച്ച് ക​യ​റി നോ​ക്കി​യ​പ്പോ​ള്‍ ഫാ​നി​ല്‍ തൂ​ങ്ങി​യ നി​ല​യി​ല്‍ കാ​ണു​ക​യാ​യി​രു​ന്നു.

ഖ​മീ​സി​ല്‍ കെ​ട്ടി​ട നി​ര്‍​മാ​ണ തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു. താ​മ​സ​രേ​ഖ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തി​നാ​ല്‍ നാ​ട്ടി​ല്‍ പോ​കാ​ന്‍ ക​ഴി​യാ​തെ ക​ഴി​യു​ക​യാ​യി​രു​ന്നു. ഭാ​ര്യ: രാ​ഖി. മ​ക്ക​ള്‍: സു​ഖൈ​ഷ് (18), സു​ഖൈ​ന (13).