തൃശൂർ: കെ. മുരളീധരന്റെ തോൽവിയെതുടർന്ന് തൃശൂരിൽ നടക്കുന്ന പോസ്റ്റർ പ്രതിഷേധങ്ങൾക്കിടെ ബിജെപി അനുകൂല പോസ്റ്ററും പ്രത്യക്ഷപ്പെട്ടു. "ഇനിയും താമര വിരിയും' എന്ന വരിയോടെ പ്രസ് ക്ലബ് പരിസരത്താണ് പോസ്റ്റർ. പദ്മജ വേണുഗോപാലിനെ "സ്വപ്നറാണി'യായും പോസ്റ്ററിൽ വിശേഷിപ്പിച്ചിട്ടുണ്ട്.
"ഇനിയും താമര വിരിയും. തൃശൂരിന്റെ സ്വപ്നറാണി പദ്മജമോൾ. മഹാഭാരതയുദ്ധം കഴിഞ്ഞു. എൻഡിഎയുടെ ശ്രീരാമൻ മഹാരഥം തെളിക്കുന്നു. ജാതിമതവ്യത്യാസമില്ലാതെ പ്രാർഥിക്കുക. ഏകം സത് വിപ്രാ ബഹുധാ വദന്തി' എന്നിങ്ങനെയാണ് പോസ്റ്ററിലുള്ളത്. പോസ്റ്ററിന്റെ അരികിൽ ടിപിആർ എന്ന് എഴുതിയിട്ടുണ്ടെങ്കിലും ബാക്കി അക്ഷരങ്ങൾ മാഞ്ഞുപോയതിനാൽ പോസ്റ്ററിനു പിറകിൽ ആരാണെന്നു വ്യക്തമല്ല.