കയ്പമംഗലം: ചെന്ത്രാപ്പിന്നി സ്വദേശി ഫുജൈറയിൽ കുഴഞ്ഞു വീണ് മരിച്ചു. ചെന്ത്രാപ്പിന്നി ചിറയ്ക്കൽ പള്ളിക്ക് സമീപം പുതൂര്പറമ്പിൽ അബ്ദുൾ മജീദ് മകൻ ഷെലീഫാണ് (51 ) മരിച്ചത്.
ഇന്നലെ രാവിലെ അഞ്ചരയോടെ താമസസ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലെത്തിച്ച് കബറടക്കും. 28 വർഷമായി വിദേശത്ത് ജോലി ചെയ്തു വരികയായിരുന്നു.