കെ. ​മു​ര​ളീ​ധ​ര​നോ​ട് മാ​പ്പ​പേ​ക്ഷി​ച്ച് നഗരത്തിൽ ഫ്ല​ക്സ് ബോ​ർ​ഡ്
Monday, June 17, 2024 1:40 AM IST
തൃ​ശൂ​ര്‍: ഡി​സി​സി ഓ​ഫീ​സി​ലേ​ക്കു​ള്ള വ​ഴി​യി​ൽ കെ. ​മു​ര​ളീ​ധ​ര​നോ​ടു മാ​പ്പ​പേ​ക്ഷി​ച്ച് ഫ്ല​ക്സ് ബോ​ർ​ഡ്. വ​ർ​ഗീ​യ​ത​ക്കെ​തി​രെ​യു​ള്ള പോ​രാ​ട്ട​ത്തി​ൽ ച​തി​യു​ടെ പ​ത്മ​വ്യൂ​ഹ​ത്തി​ൽ​പ്പെ​ട്ട് യു​ദ്ധ​ഭൂ​മി​യി​ൽ പി​ട​ഞ്ഞു​വീ​ണ മു​ര​ളി​യേ​ട്ടാ മാ​പ്പ്.

ന​യി​ക്കാ​ൻ നി​ങ്ങ​ളി​ല്ലെ​ങ്കി​ൽ ഞ​ങ്ങ​ളു​മി​ല്ല എ​ന്നാ​ണ് ബോ​ർ​ഡി​ലെ വാ​ച​ക​ങ്ങ​ൾ. ഇ​ന്ന​ലെ ഡി​സി​സി പ്ര​സി​ഡ​ന്‍റാ​യി വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി സ്ഥാ​ന​മേ​റ്റ ദി​വ​സ​മാ​ണു തൃ​ശൂ​രി​ലെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ പേ​രി​ൽ ബോ​ർ​ഡ് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.