അ​ശ്വാ​രൂ​ഢ യോ​ഗാ​ഭ്യാ​സ​വു​മാ​യി എ​ൻ​സി​സി കേ​ഡ​റ്റു​ക​ൾ
Saturday, June 22, 2024 1:42 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ

തൃ​ശൂ​ർ: അ​ശ്വാ​രൂ​ഢ യോ​ഗാ​ഭ്യാ​സ​വു​മാ​യി എ​ൻ​സി​സി കേ​ഡ​റ്റു​ക​ൾ തെ​ക്കേ​ഗോ​പു​ര​ന​ട​യി​ൽ അ​ണി​നി​ര​ന്ന​തു കൗ​തു​ക​ക്കാ​ഴ്ച​യാ​യി. യോ​ഗാ​ദി​ന​ത്തോ​ ട​നു​ബ​ന്ധി​ച്ച് 600 എ​ൻ​സി​സി കേ​ഡ​റ്റു​ക​ൾ അ​ണി​നി​ര​ന്ന പ​രി​പാ​ടി​യി​ലാ​ണ് അ​ശ്വാ​രൂ​ഢ യോ​ ഗാ​ഭ്യാ​സം കാ​ഴ്ച​വ​ച്ച​ത്. എ​റ​ണാ​ കു​ളം ഗ്രൂ​പ്പ് ഹെ​ഡ്ക്വാ​ട്ടേ​ഴ്സി​നു കീ​ഴി​ലു​ള്ള സെ​വ​ൻ കേ​ര​ള ഗേ​ൾ​സ് ബ​റ്റാ​ലി​യ​ൻ എ​ൻ​സി​സി​യാ​ണു പ​രി​പാ​ടി​ക്കു നേ​തൃ​ത്വം കൊ​ടു​ത്ത​ത്. വ​ൺ കേ​ര​ള റി​മൗ​ണ്ട് ആ​ൻ​ഡ് വെ​റ്റ​റി​ന​റി സ്ക്വാ​ഡ്ര​ൻ എ​ൻ​സി​സി​യി​ലെ കേ​ഡ​റ്റു​ക​ളു​ടെ അ​ശ്വാ​രൂ​ഢ യോ​ഗാ​ഭ്യാ​സം പു​തി​യ അ​നു​ഭ​വ​മാ​യി.

എ​റ​ണാ​കു​ളം ഗ്രൂ​പ്പ് ക​മാ​ൻ​ഡ​ർ സൈ​മ​ണ്‍ മ​ത്താ​യി, വ​ൺ കേ​ര​ള റി​മൗ​ണ്ട് ​ആ​ൻ​ഡ് വെ​റ്റ​റി​ന​റി സ്ക്വാ​ഡ്ര​ൻ ക​മാ​ൻ​ഡിം​ഗ് ഓ​ഫീ​സ​ർ കേ​ണ​ൽ തോ​മ​സ്, സെ​വ​ൻ കേ​ര​ള ക​മാ​ൻ​ഡിം​ഗ് ഓ​ഫീ​സ​ർ ലെ​ഫ്റ്റ​ന​ന്‍റ് കേ​ണ​ൽ ബി​ജോ​യ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്റ്റാ​ഫ് അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി.