കയ്പമംഗലം: കഴിമ്പ്രം പാലപ്പെട്ടി ബീച്ചിൽ സ്ത്രീയുടെ മൃതദേഹം കരയ്ക്കടിഞ്ഞു. മൃതദേഹം ആരുടെതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഏകദേശം 50 വയസ് തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് കടപ്പുറത്ത് അടിഞ്ഞത്.
നാട്ടുകാരാണ് മൃതദേഹം കണ്ടത്. നീല ടീ ഷർട്ടാണ് ധരിച്ചിട്ടുള്ളത്. 11 മണിയോടെ ഈ സ്ത്രീയെ പരിസരത്ത് കണ്ടിരുന്നതായി പറയുന്നു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വലപ്പാട് പോലീസും അഴീക്കോട് കോസ്റ്റൽ പോലീസും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.