കൊടുങ്ങല്ലൂർ: ഹജ്ജ് തീർത്ഥാടനത്തിനിടെ മക്കയിൽ കൊടുങ്ങല്ലൂർ സ്വദേശി മരണമടഞ്ഞു.
ചേരമാൻ ജുമാ മസ്ജിദിനു സമീപം താമസിക്കുന്ന പുതിയ വീട്ടിൽ അബ്ദുൾ ഗഫൂർ (66) ആണ് മരിച്ചത്. ഭാര്യ: സക്കീന (റിട്ട. അധ്യാപിക).
മക്കൾ: സബീൽ (അബുദാബി ), ഡോ. തസ്നീം, തഹസിൻ (യുകെ). മരുമക്കൾ: സഗോര, മുഹമ്മദ് റാഫി, സിംബാദ്.