പു​തു​ക്കാ​ട് ലോ​റി ബൈ​ക്കി​ല്‍ ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Tuesday, June 18, 2024 11:16 PM IST
പു​തു​ക്കാ​ട്: ദേ​ശീ​യ​പാ​ത പു​തു​ക്കാ​ട് കെ​എ​സ്ആ​ര്‍​ടി​സി സ്റ്റാ​ൻ​ഡി​നു സ​മീ​പം ബൈ​ക്ക് അ​പ​ക​ട​ത്തി​ല്‍ യു​വാ​വ് മ​രി​ച്ചു. ഒ​രാ​ള്‍​ക്കു പ​രി​ക്കേ​റ്റു. മ​ല​പ്പു​റം വെ​ളി​യം​കോ​ട് സ്വ​ദേ​ശി തെ​രു​വ​ത്ത് മ​ജീ​ദി​ന്‍റെ മ​ക​ന്‍ മ​ര്‍​സൂ​ഖ് (20) ആ​ണ് മ​രി​ച്ച​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് തൃ​ശൂ​ര്‍ അ​ണ്ട​ത്തോ​ട് കോ​പ്ര​വീ​ട്ടി​ല്‍ റ​സാ​ഖി​ന്‍റെ മ​ക​ന്‍ അ​ജ്മ​ലി(20)​നെ പ​രി​ക്കു​ക​ളോ​ടെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ഞാ​യ​റാ​ഴ്ച രാ​ത്രി 11നാ​യി​രു​ന്നു അ​പ​ക​ടം. തൃ​ശൂ​ര്‍ ഭാ​ഗ​ത്തേ​ക്കു പോ​യി​രു​ന്ന ലോ​റി ഇ​ടി​ച്ച് നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് റോ​ഡി​ലേ​ക്കു തെ​റി​ച്ചു​വീ​ഴു​ക​യാ​യി​രു​ന്നു. വ​ല​തു​വ​ശ​ത്തു​കൂ​ടി പോ​യി​രു​ന്ന ച​ര​ക്കു​ലോ​റി മു​ന്ന​റി​യി​പ്പു കൂ​ടാ​തെ ഇ​ട​തു​വ​ശ​ത്തേ​യ്ക്കു ട്രാ​ക്ക് മാ​റി​യ​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണം.


ഇ​ട​തു​വ​ശ​ത്തു​കൂ​ടെ പോ​യി​രു​ന്ന ലോ​റി ബൈ​ക്ക് യാ​ത്രി​ക​രെ ഡി​വൈ​ഡ​റി​ന്‍റെ​യും ലോ​റി​യു​ടെ​യും ഇ​ട​യി​ല്‍ കു​രു​ങ്ങി ഏ​താ​നും മീ​റ്റ​ര്‍ വ​ലി​ച്ചി​ഴ​ച്ചി​രു​ന്നു. യാ​ത്ര​ക്കാ​രാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​വ​രെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്. എ​റ​ണാ​കു​ള​ത്ത് ഹോ​ട്ട​ല്‍ മാ​നേ​ജ്‌​മെ​ന്‍റ് കോ​ഴ്‌​സ് ചെ​യ്യു​ന്ന​വ​രാ​ണ് ഇ​രു​വ​രും. പെ​രു​ന്നാ​ള്‍ ആ​ഘോ​ഷി​ക്കാ​ന്‍ വീ​ട്ടി​ല്‍ പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. പു​തു​ക്കാ​ട് പോ​ലീ​സ് മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.