ബെ​ന്നി ബ​ഹ​നാ​ൻ ക​യ്പ​മം​ഗ​ലത്തെ വോ​ട്ട​ർ​മാ​രെ ക​ണ്ട് ന​ന്ദി പറഞ്ഞു
Thursday, June 20, 2024 1:27 AM IST
ക​യ്പ​മം​ഗ​ലം: നി​യു​ക്ത ചാ​ല​ക്കു​ടി എം​പി ബെ​ന്നി ബ​ഹ​നാ​ൻ ക​യ്പ​മം​ഗ​ലം നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​ർ​മാ​രെ ക​ണ്ട് ന​ന്ദി പ്ര​ക​ടി​പ്പി​ച്ചു. യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ എ​സ്‌. എ. സി​ദ്ദീ​ഖ്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ​മാ​രാ​യ പി.എ​സ്. മു​ജീ​ബ് റ​ഹ്മാ​ൻ, സു​നിൽ. പി. മേ​നോ​ൻ, പി. മൊ​യ്തു, ഡി സിസി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ സി.എ​സ്. ര​വീ​ന്ദ്ര​ൻ, സി.​ സി. ബാ​ബു​രാ​ജ്, കെ.​എ​ഫ്. ഡോ​മ​നി​ക്, മു​സ്‌ലിം ലീ​ഗ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ. മു​ഹ​മ്മ​ദ്, മ​ണ്ഡ​ലം ക​ൺ​വീ​ന​ർ ടി.​കെ. ഉ​ബൈ​ദ്, പ​ഞ്ചാ​യ​ത്ത്‌ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​ർ, ക​ൺ​വീ​ന​ർ​മാ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.