പാ​ല​പ്പി​ള്ളി മേ​ഖ​ല​യി​ല്‍ വീ​ണ്ടും കാ​ട്ടാ​ന​ക്കൂ​ട്ടം
Thursday, June 20, 2024 1:27 AM IST
പാ​ല​പ്പി​ള്ളി: ഒ​രു ഇ​ട​വേ​ള​യ്ക്കു​ശേ​ഷം പാ​ല​പ്പി​ള്ളി മേ​ഖ​ല​യി​ല്‍ കാ​ട്ടാ​ന​ക്കൂ​ട്ടം ഇ​റ​ങ്ങി. കു​ണ്ടാ​യി ചൊ​ക്ക​ന റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലെ തോ​ട്ട​ങ്ങ​ളി​ലും പാ​ല​പ്പി​ള്ളി പി​ള്ള​ത്തോ​ട് ഭാ​ഗ​ത്തു​മാ​ണ് ആ​ന​ക​ള്‍ ഇ​റ​ങ്ങി​യ​ത്. ര​ണ്ടി​ട​ങ്ങ​ളി​ലും ആ​റ് ആ​ന​ക​ള്‍ വീ​ത​മാ​ണു​ള്ള​ത്.

ചൊ​ക്ക​ന ഭാ​ഗ​ത്ത് ഇ​റ​ങ്ങി​യ ആ​ന​ക്കൂ​ട്ടം റോ​ഡി​ലേ​ക്കു ക​യ​റു​ന്ന​തു യാ​ത്ര​ക്കാ​രെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു​ണ്ട്. വ​ള​വു​ള്ള ഭാ​ഗ​ത്തു നി​ല്‍​ക്കു​ന്ന ആ​ന​ക​ള്‍ റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തു യാ​ത്ര​ക്കാ​ര്‍​ക്കു പെ​ട്ടെ​ന്നു കാ​ണാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. മു​ന്‍​പ് ഇ​വി​ടെ കാ​ട്ടാ​ന​ക​ള്‍ വാ​ഹ​ന​യാ​ത്ര​ക്കാ​രെ ആ​ക്ര​മി​ച്ചി​രു​ന്നു.


പി​ള്ള​ത്തോ​ട് പാ​ല​ത്തി​നു​സ​മീ​പം ക​ഴി​ഞ്ഞ രാ​ത്രി​യി​ല്‍ ഇ​റ​ങ്ങി​യ ആ​ന​ക​ള്‍ തോ​ട്ട​ത്തി​ന്‍റെ മ​തി​ല്‍ ത​ക​ര്‍​ത്ത​ശേ​ഷം ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ​യാ​ണ് മ​ട​ങ്ങി​യ​ത്.