പോ​ക്സോ കേ​സ് പ്ര​തി​യെ ക​ർ​ണാ​ട​ക​യി​ൽ​നി​ന്ന് പി​ടി​കൂ​ടി
Wednesday, June 19, 2024 1:51 AM IST
ചേ​ർ​പ്പ്: പോക്സോ കേ​സ് പ്ര​തി​യെ ചേ​ർ​പ്പ് പോ​ലീ​സ് ക​ർ​ണാ​ട​ക​യി​ൽ​നി​ന്ന് പി​ടി​കൂ​ടി. ക​ർ​ണാ​ട​ക ബി​ജാ​പു​ർ സ്വ​ദേ​ശി അ​ര​വി​ന്ദ് രാത്തോ​ഡി(23)​നെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

നാ​ലു​വ​ർ​ഷം​മു​ൻ​പ് ചേ​ർ​പ്പി​ൽ സ്വ​ർ​ണ​പ്പ​ണി​ക്കെ​ത്തി​യ ഇ​യാ​ൾ പ​രാ​തി​ക്കാ​രി​യാ​യ പെ​ൺ​കു​ട്ടി​യു​മാ​യി സൗ​ഹൃ​ദ​ത്തി​ലാ​യിരുന്നു. ഇ​തി​നി​ടെ പ​ല​ത​വ​ണ പെ​ൺ​കു​ട്ടി​യെ ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച​താ​യാ​ണ് പ​രാ​തി.

പി​ന്നീ​ട് സ്വ​ദേ​ശ​ത്തേ​ക്കു തി​രി​ച്ചു​പോ​യ​ശേ​ഷം പെ​ൺ​കു​ട്ടി​യെ ഫോ​ണി​ലൂ​ടെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​താ​യ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച റൂ​റ​ൽ പോ​ലീ​സ് ര​ഹ​സ്യ​മാ​യി ക​ർ​ണാ​ട​ക​യി​ലെ​ത്തി മ​ഹാ​രാ​ഷ്ട്ര -​ ക​ർ​ണാ​ട​ക അ​തി​ർ​ത്തി​ജി​ല്ല​യാ​യ വി​ജ​യ​പു​ര​യി​ലെ ഉ​ൾ​ഗ്രാ​മ​മാ​യ ഇ​ത്ത​ങ്കി​ഹാ​ളി​ൽ​നി​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. അ​ര​വി​ന്ദ് പാ​രാ​മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​യാ​ണ്. മൂ​ന്നു ദി​വ​സം അ​വി​ടെ ത​ങ്ങി​യ പോ ലീ​സ് സം​ഘം പ്രതിയു ടെ നീ​ക്ക​ങ്ങ​ള്‍ നി​രീ​ക്ഷി​ച്ച് മ​ഫ്തി​യി​ല്‍ ഓ​ട്ടോ​റി​ക്ഷ​യി​ലെ​ത്തി​യാ​ ണ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത്.

ഇ​രി​ങ്ങാ​ല​ക്കു​ട ഡി​വൈ​എ​സ്പി എം.​സി. കു​ഞ്ഞി​മോ​യി​ൻ​കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​പ്പ് ഇ​ൻ​സ്പെ​ക്ട​ർ സി.​വി. ലൈ​ജു​മോ​ൻ, എ​സ്ഐ​മാ​രാ​യ ടി.​എ. റാ​ഫേ​ൽ, വ​സ​ന്ത് കു​മാ​ർ, സീ​നി​യ​ർ സി​പി​ഒ പി.​എ. സ​ര​സ​പ്പ​ൻ, ഇ.​എ​സ്. ജീ​വ​ൻ, സി​പി​ഒ വി.​എം. മ​ഹേ​ഷ്, സൈ​ബ​ർ വി​ദ​ഗ്ധ​ൻ സി.​ആ​ർ. സ​നൂ​പ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.