പെ​രു​വ​നം തൊ​ടു​കു​ളം ന​വീ​ക​ര​ണം തു​ട​ങ്ങി
Saturday, June 22, 2024 1:42 AM IST
ചേ​ർ​പ്പ്: പെ​രു​വ​നം തൊ​ടു​കു​ള​ത്തി​ന്‍റെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​ന​രാ​രം​ഭി​ച്ചു. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ പൂ​ർ​ത്തി​യാ​വാ​തെ കി​ട​ന്നി​രു​ന്ന കു​ള​ത്തി​ന്‍റെ ന​വീ​ക​ര​ണ​ങ്ങ​ളാ​ണ് പു​ന​ര​രാം​ഭി​ച്ചി​രി​ക്കു​ന്ന​ത്. 64 സെ​ന്‍റ് വി​സ്ത്രിതി​യി​ൽ കി​ട​ക്കു​ന്ന കു​ളം കെ​എ​ൽ​ഡി​സി 67ല​ക്ഷം രൂ​പ ചെല​വി​ലാ​ണ് നി​ർ​മാ​ണ പ്ര​വൃത്തി​ക​ൾ ന​ട​ത്തു​ന്ന​ത്.

ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ളു​ടെ ഭാ​ഗ​മാ​യി ചു​റ്റും ക​രി​ങ്ക​ൽക്കെ​ട്ടു​ക​ളുടെ പ​ണി​ക​ൾ ആ​രം​ഭി​ച്ചു. വെ​ള്ളം വ​റ്റി​ച്ചു കു​ള​ത്തി​ലെ ചേ​റ് പൂ​ർ​ണ​മാ​യും നീ​ക്കം ചെ​യ്യും. ക​ൽ​പ്പ​ട​വ്, ന​ട​പ്പാ​ത തു​ട​ങ്ങി​യ വ നി​ർ​മി​ക്കും. മ​ഴ​ നി​ർ​മാ​ണപ്ര​വൃത്തി​ക​ൾ​ക്ക് ത​ട​സ​മാ​കു​ന്ന അ​വ​സ്ഥ​യുമു​ണ്ട്. പെ​രു​വ​നം ആ​റാ​ട്ടു​പു​ഴ പൂ​ര​ങ്ങ​ൾ​ക്ക് ചേ​ർ​പ്പ് ഭ​ഗ​വ​തി, ആ​റാ​ട്ടു​പു​ഴ ശാ​സ്താ​വ് തു​ട​ങ്ങി​യ ദേ​വി ദേ​വ​ന്മാ​ർ ആ​റാ​ടു​ന്ന​ത് പെ​രു​വ​നം ക്ഷേ​ത്ര ന​ട​വ​ഴി​ക്ക് മു​ന്നി​ലു​ള്ള തൊ​ടുകു​ള​ത്തി​ലാ​ണ്.

ന​റു​ക്കു​ള​ങ്ങ​ര ബ​ല​രാ​മക്ഷേ​ത്ര​വും തൊ​ടു​കു​ള​ത്തി​ന് സ​മീ​പ​ത്താ​ണ് സ്ഥി​തി ചെ​യ്യു​ന്ന​ത്. വേ​ന​ലി​ലും വ​റ്റാ​ത്ത കു​ള​മാ​ണ് ഐ​തി​ഹ്യ പ്പെരു​മ നി​റ​ഞ്ഞ പെ​രു​വ​നം തൊ​ടു​കു​ളം.