ആ​മ്പ​ല്ലൂ​രിൽ‍ ച​ര​ക്കുലോ​റി​ക്കു പിറ​കി​ല്‍ പി​ക്ക​പ്പ് ഇ​ടി​ച്ച് അ​പ​ക​ടം
Wednesday, June 19, 2024 1:51 AM IST
ആ​മ്പ​ല്ലൂ​ര്‍ : ദേ​ശീ​യ​പാ​ത ആ​മ്പ​ല്ലൂ​ര്‍ സി​ഗ്‌​ന​ല്‍ ജം​ഗ്ഷ​നി​ല്‍ നി​ര്‍​ത്തി​യി​ട്ട ച​ര​ക്കുലോ​റി​ക്കു പിറ​കി​ല്‍ പി​ക്ക​പ്പ് വാൻ ഇ​ടി​ച്ച് അ​പ​ക​ടം. ഇ​ന്നലെ പു​ല​ര്‍​ച്ചെ നാ​ല​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തി​ല്‍ പി​ക്ക​പ്പ് ഡ്രൈ​വ​ര്‍​ക്കു പ​രി​ക്കേ​റ്റു. ക​ര്‍​ണാ​ട​ക​യി​ല്‍നി​ന്നും എ​റ​ണാ​കു​ള​ത്തേ​ക്ക് ത​ക്കാ​ളി​യു​മാ​യി പോ​യി​രു​ന്ന പി​ക്ക​പ്പാണ് ച​ര​ക്കുലോ​റി​യി​ല്‍ ഇ​ടി​ച്ച​ത്. പി​ക്ക​പ്പി​ന്‍റെ മു​ന്‍​ഭാ​ഗം പു​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. പു​തു​ക്കാ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി.