സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ൽ ലോ​ക ര​ക്ത​ദാ​ന​ദി​നം
Saturday, June 15, 2024 12:20 AM IST
തൃ​ശൂ​ർ: ലോ​ക ര​ക്ത​ദാ​ന​ദി​നം തൃ​ശൂ​ർ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ൽ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ച​രി​ച്ചു.

തൃ​ശൂ​ർ ഐ​എം​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ള​ജി​ലെ എ​ൻ​എ​സ്എ​സ്, എ​ൻ​സി​സി സം​ഘ​ട​ന​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​യി​രു​ന്നു ച​ട​ങ്ങു​ക​ൾ. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ. മാ​ർ​ട്ടി​ൻ കൊ​ള​ന്പ്ര​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ​എം​എ ഡ​യ​റ​ക്ട​ർ ഡോ. ​വി.​കെ. ഗോ​പി​നാ​ഥ​ൻ, ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഡോ. ​ഗോ​പി​കു​മാ​ർ, പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​സ​ഫ് ജോ​ർ​ജ്, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ ഡോ. ​ഡെ​യ്സ​ൻ പാ​ണേ​ങ്ങാ​ട​ൻ, ഡോ. ​വി​മ​ല ജോ​ണ്‍, എ​ൻ​സി​സി ഓ​ഫീ​സ​ർ ഡോ. ​എ.​എ​സ്. സാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ലോ​ക ര​ക്ത​ദാ​ന​ദി​ന​ത്തി​ന്‍റെ ഇ​രു​പ​താം വാ​ർ​ഷി​ക​ത്തി​ന്‍റെ പ്ര​തീ​ക​മാ​യി 20 ബ​ലൂ​ണു​ക​ൾ പ​റ​ത്തി.

തു​ട​ർ​ച്ച​യാ​യി ര​ക്ത​ദാ​നം സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വാ​ർ​ഡ് തൃ​ശൂ​ർ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഐ​എം​എ അ​ധി​കൃ​ത​രി​ൽ​നി​ന്ന് ഏ​റ്റു​വാ​ങ്ങി. ര​ക്ത​ദാ​ന ക്യാ​ന്പി​ൽ എ​ഴു​പ​തി​ലേ​റെ​പ്പേ​ർ ര​ക്ത​ദാ​നം ന​ട​ത്തി.