ഭി​ന്ന​ശേ​ഷികു​ട്ടി​ക​ള്‍​ക്കു ക്രൈ​സ്റ്റ് കോ​ള​ജി​ന്‍റെ കൈ​ത്താ​ങ്ങ്
Friday, June 14, 2024 1:27 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ക്രൈ​സ്റ്റ് കോ​ള​ജി​ലെ സോ​ഷ്യ​ല്‍ വ​ര്‍​ക്ക് ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റിന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല​യി​ലെ 295 ഭി​ന്ന​ശേ​ഷി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​ഠ​നോ​പ​ക​ര​ണങ്ങളും സാ​മ്പ​ത്തി​ക സ​ഹാ​യ​വും കൈ​മാ​റി.

ക്രൈ​സ്റ്റ് ഇ​നീഷേ​റ്റീ​വ് ഫോ​ര്‍ ഡി​ഫ്ര​ന്‍​ഡ്‌​ലി എ​ബി​ള്‍​ഡ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഒ​രു വ​ര്‍​ഷ​ക്കാ​ല​മാ​യി ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ള്‍, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍, മാ​താ​പി​താ​ക്ക​ള്‍ എ​ന്നി​വ​രെ സം​യോ​ജി​പ്പി​ച്ചു​കൊ​ണ്ട് തൊ​ഴി​ല്‍സം​രം​ഭ​ക​ത്വം, വി​ദ്യാ​ഭ്യാ​സ സ​ഹാ​യം, യാ​ത്രാ​സൗ​ക​ര്യം എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍​ത്ത​നം സം​ഘ​ടി​പ്പി​ച്ചുവ​രു​ന്നു. കു​ട്ടി​ക​ള്‍​ക്ക് ക്രൈ​സ്റ്റ് കോ​ള​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ​ഹാ​യ വി​ത​ര​ണ പ​ദ്ധ​തി ക്രൈ​സ്റ്റ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ റ​വ.​ഡോ. ജോ​ളി ആ​ന്‍​ഡ്രൂ​സ് സി​എം​ഐ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മാ​നേ​ജ​ര്‍ ഫാ. ​ജോ​യ് പീ​ണി​ക്ക​പ്പ​റ​മ്പി​ല്‍ സി​എം​ഐ, പ്രൊ​ജ​ക്ട് കോ​ഓർഡി​നേ​റ്റ​ര്‍ റ​വ.​ഡോ. ജോ​യ് വ​ട്ടോ​ലി സി​എം​ഐ, ബ​ര്‍​സാ​ര്‍ റ​വ.​ഡോ. എ​ന്‍.​എ​സ്. വി​ന്‍​സെ​ന്‍റ് സി​എം​ഐ, സോ​ഷ്യ​ല്‍ വ​ര്‍​ക്ക് വ​കു​പ്പ് മേ​ധാ​വി ഡോ. ​അ​ജീ​ഷ് ജോ​ര്‍​ജ്, പ്രൊ​ജ​ക്ട് അ​സി​സ്റ്റ​ന്‍റ് എം.​എ​ന്‍. അ​ശ്വ​തി, അ​സി​സ്റ്റ​ന്‍റ്് പ്ര​ഫ. റോ​സ് മോ​ള്‍ ഡാ​നി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.