ഗു​രു​വാ​യൂ​ർ ക്ഷേ​ത്രം ആ​ധ്യാ​ത്മി​ക ഹാ​ളി​നു ചു​മ​ർ​ചി​ത്ര ചാ​രു​ത
Thursday, June 13, 2024 1:14 AM IST
ഗു​രു​വാ​യൂ​ർ: ക്ഷേ​ത്ര​ത്തി​ൽ ഭാ​ഗ​വ​ത​സ​പ്താ​ഹം, ഭ​ക്തി പ്ര​ഭാ​ഷ​ണം എ​ന്നി​വ ന​ട​ക്കു​ന്ന ആ​ധ്യാത്മി​ക ഹാ​ളി​ന്‍റെ ചു​മ​രു​ക​ളി​ൽ ചാ​രു​ത​യേ​കാ​ൻ ചു​മ​ർ​ച്ചി​ത്ര​ങ്ങ​ൾ ഒ​രു​ങ്ങു​ന്നു. ഭാ​ഗ​വ​ത​ത്തി​ലെ വി​വി​ധ ക​ഥാ സ​ന്ദ​ർ​ഭ​ങ്ങ​ളാ​ണു ചു​മ​ർ​ച്ചി​ത്ര​ങ്ങ​ളാ​യി വ​ർ​ണാ​ഭ​മാ​കു​ന്ന​ത്.

ഗു​രു​വാ​യൂ​ർ ദേ​വ​സ്വം ചു​മ​ർ​ച്ചി​ത്ര പ​ഠ​ന​കേ​ന്ദ്ര​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണു ര​ച​ന ന​ട​ത്തു​ന്ന​ത്. ഹാ​ളി​ന്‍റെ ഒ​രു​ഭാ​ഗ​ത്തു നൈ​മി​ശാ​ര​ണ്യ​ത്തി​ൽ സ​ന്നി​ഹി​ത​രാ​യ മ​ഹ​ർ​ഷി​മാ​ർ​ക്കു ശു​ക​മ​ഹ​ർ​ഷി ഭാ​ഗ​വ​തം പ​റ​ഞ്ഞു കൊ​ടു​ക്കു​ന്ന​തും മ​റു​ഭാ​ഗ​ത്ത് രു​ഗ്മി​ണി സ്വ​യം​വ​ര​വും ഏ​ഴ​ടി നീ​ള​ത്തി​ലും അ​ഞ്ച​ടി ഉ​യ​ര​ത്തി​ലും വ​ര​ച്ചു പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്.

വേ​ദി​ക്കു പി​റ​കു​വ​ശ​ത്തും തൂ​ണു​ക​ളി​ലും വ്യാ​ളി, ല​ത​ക​ൾ, വ​ള്ളി​ക​ൾ, പൂ​ക്ക​ൾ എ​ന്നി​വ​യും പൂ​ർ​ത്തി​യാ​യി. ചി​ത്ര​ര​ച​ന അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്.

ദേ​വ​സ്വം ചു​മ​ർ​ച്ചി​ത്ര പ​ഠ​ന​കേ​ന്ദ്രം പ്രി​ൻ​സി​പ്പ​ൽ എം. ​ന​ളി​ൻ​ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളാ​യ എ.​എ​സ്. അ​ഭി​ന​വ്, ഗോ​വി​ന്ദ​ദാ​സ്, ആ​രോ​മ​ൽ, രോ​ഹ​ൻ, കാ​ർ​ത്തി​ക്, എ.​ജെ. ശ്രീ​ജ, അ​ഭി​ജി​ത്ത് തു​ട​ങ്ങി​യ​വ​രാ​ണു ര​ച​ന നി​ർ​വ​ഹി​ക്കു​ന്ന​ത്.