ബി​രു​ദദാ​ന ച​ട​ങ്ങും ദീ​പം തെ​ളി​യി​ക്ക​ലും സം​ഘ​ടി​പ്പി​ച്ചു
Thursday, June 13, 2024 1:14 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: വ​ല്ല​ക്കു​ന്ന് സ്‌​നേ​ഹോ​ദ​യ കോ​ള​ജ് ഓ​ഫ് ന​ഴ്‌​സിം​ഗി​ല്‍ ബി​എ​സ്‌സി ​ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ബി​രുദദാ​ന ച​ട​ങ്ങും 13-ാമ​ത് ബാ​ച്ച് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ദീ​പം തെ​ളി​യി​ക്ക​ല്‍ ച​ട​ങ്ങും ന​ട​ന്നു. ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മ​രി​റ്റ​ര്‍ സ​ന്യാ​സസ​മൂ​ഹ​ത്തി​ന്‍റെ സു​പ്പീ​രി​യ​ര്‍ ജ​ന​റ​ല്‍ സി​സ്റ്റ​ര്‍ അ​ല്‍​ഫോ​ന്‍​സ സി​എ​സ്എ​സ് അ​ധ്യ​ക്ഷ​തവ​ഹി​ച്ചു.

പു​ല്ലൂ​ര്‍ സേക്രഡ് ഹാ​ര്‍​ട്ട് മി​ഷ​ന്‍ ഹോ​സ്പി​റ്റ​ല്‍ മു​ന്‍ ന​ഴ്‌​സിം​ഗ് സൂ​പ്ര​ണ്ടും ഇ​പ്പോ​ഴ​ത്തെ വൈ​സ് പ്രൊ​വി​ന്‍​ഷ്യ​ലുമാ​യ സി​സ്റ്റ​ര്‍ സു​മ റാ​ഫേ​ല്‍ സി​എ​സ്എ​സ് ഒ​ന്നാംവ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ദീ​പം തെ​ളി​യി​ച്ചുന​ല്‍​കി. പ്ര​തി​ജ്ഞാവാ​ച​കവും ചൊ​ല്ലിക്കൊടു​ത്തു.

കോ​ത​മം​ഗ​ലം ധ​ര്‍​മ​ഗി​രി സെ​ന്‍റ്് ജോ​സ​ഫ്‌​സ് കോ​ള​ജ് ഓ​ഫ് ന​ഴ്‌​സിം​ഗ് പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ഡോ. ​റെ​നി​ത എം​എ​സ്‌​ജെ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ആ​ളൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് കെ.​ആ​ര്‍. ജോ​ജോ അ​വാ​ര്‍​ഡ് ജേ​താ​ക്ക​ളെ ആ​ദ​രി​ച്ചു. വ​ല്ല​ക്കു​ന്ന് സെ​ന്‍റ്് അല്‍​ഫോ​ന്‍​സ പ​ള്ളി വി​കാ​രി ഫാ. ​സി​ന്‍റോ ആ​ല​പ്പാ​ട്ട്, സ്‌​നേ​ഹോ​ദ​യ ന​ഴ്‌​സിം​ഗ് കോ​ള​ജ് ചാ​പ്ലി​ന്‍ ഫാ. ​സ്റ്റേ​ണ്‍ കൊ​ടി​യാ​ന്‍, ആ​ളൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം മേ​രി ഐ​സ​ക്്‍, കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ജെ​യ്‌​സി സി​എ​സ്എ​സ്. വി​ദ്യാ​ര്‍​ഥിപ്ര​തി​നി​ധി ലൂ​യ ക്ലീ​റ്റ​സ്, സി​സ്റ്റ​ര്‍ ഷൈ​നി സി​എ​സ്എ​സ്, പ്ര​ഫ. എ.​ആ​ര്‍. നി​മ്മി എ​ന്നി​വ​ര്‍ പ്രസംഗിച്ചു.