പ​രി​ക്കേ​റ്റ തെ​രു​വു​നാ​യ​യ്ക്കു തു​ണ​യാ​യി പെ​ട്രോ​ൾ പ​മ്പ് ജീ​വ​ന​ക്കാ​ർ
Thursday, June 13, 2024 1:14 AM IST
മാള: ​പ​രി​ക്കേ​റ്റ തെ​രു​വു​നാ​യ​യ്ക്കു തു​ണ​യാ​യി പെ​ട്രോ​ൾ പ​മ്പ് ജീ​വ​ന​ക്കാ​ർ. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കുമു​മ്പ് കാ​ലി​ൽ അ​ജ്ഞാ​തവാ​ഹ​നം ക​യ​റി പ​രിക്കുപ​റ്റി ചോ​രവാ​ർ​ന്ന് പെ​ട്രോ​ൾ പ​മ്പി​ൽ എ​ത്തി​യ തെ​രു​വു​നാ​യ​യ്‌ക്കാ​ണ് കൊ​മ്പൊ​ടി​ഞ്ഞാ​മാ​ക്ക​ൽ തോം​സ​ൺ ഫ്യുവ​ൽസിലെ ജീ​വ​ന​ക്കാ​ർ തു​ണ​യാ​യ​ത്.

മാ​ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് സ​ന്ധ്യ നൈ​സ​ൻ യാ​ത്ര​യ്ക്കി​ടെ നാ​യ​യു​ടെ ദ​യ​നീ​യ​ാവസ്ഥ കാ​ണാ​നി​ട​യാ​യി. മാ​ള​ മൃ​ഗാ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റെ വി​ളി​ച്ചു ചി​കി​ത്സ​യ്ക്കു​ള്ള സൗ​ക​ര്യ​ങ്ങ​ൾ തേ​ടു​ക​യും ചെ​യ്തു. എ​ന്നാ​ൽ നാ​യ​യെ മൃ​ഗാ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ സാ​ധി​ക്കാ​തെവ​ന്ന അ​വ​സ​ര​ത്തി​ലാ​ണ് പെ​ട്രോ​ൾ പ​മ്പി​ലെ ജീ​വ​ന​ക്കാ​രാ​യ സു​രേ​ന്ദ്ര​നും ര​വി​ന്ദ്ര​നും ഷാന്‍റോയും ത​യാ​റാ​വു​ക​യും നാ​യ​യെ മാ​ള മൃ​ഗാ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യും ചെ​യ്ത​ത്.
ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ര​ണ്ടുനേ​രം ഇ​ഞ്ച​ക്‌ഷനും മ​രു​ന്നുകെ​ട്ടി​വെ​യ്ക്ക​ലും ആ​വ​ശ്യ​മാ​യ​തി​നാ​ൽ ആ​ശു​പ​ത്രി​യി​ലെ പ​ട്ടി​ക്കൂ​ട്ടി​ൽത​ന്നെ നാ​യ​യെ പാ​ർ​പ്പി​ച്ചു.

ദി​വ​സ​വും സു​രേ​ന്ദ്ര​നും ര​വീ​ന്ദ്ര​നും ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ മൃ​ഗാ​ശു​പ​ത്രി​യി​ലെ​ത്തി ഡോ​ക്ട​ർ നി​ർ​ദേ​ശി​ച്ച പ്ര​കാ​ര​മു​ള്ള ഇ​ഞ്ച​ക‌്ഷ​നും മ​രു​ന്ന് കെ​ട്ടി​വയ്ക്കലു മൊക്കെ നടത്തിയിരുന്നു. നാ​യ​യ്ക്ക് സ​മീ​പ​ത്തെ ഹോ​ട്ട​ലി​ൽനി​ന്നും ഭ​ക്ഷ​ണ​വും വാ​ങ്ങി ന​ൽ​കി​യാ​ണ് ഇ​രു​വ​രും ജോ​ലി​ക്കാ​യി പ​മ്പി​ൽ എത്തിയി​രു​ന്ന​ത്. തു​ട​ർ​ച്ച​യാ​യ ഏ​ഴുദി​വ​സ​ത്തെ ചി​കി​ത്സ​യ്ക്കുശേ​ഷം നാ​യ​യെ തി​രി​ച്ചു കൊ​മ്പൊടി​ഞ്ഞാ​മ​ാക്ക​ലി​ൽ എ​ത്തി​ച്ചു.

ജീ​വ​നു​ള്ള​വ​യു​ടെ വേ​ദ​ന​യെ​ല്ലാം ഒ​ന്നാ​ണെ​ന്നു മ​ന​സി​ലാ​ക്കി ആ​പ​ത്തി​ൽ​പ്പെ​ട്ട തെ​രു​വു​നാ​യ​യെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ മു​ൻ​കൈ എ​ടു​ത്ത പെ​ട്രോ​ൾ പ​മ്പ് ജീ​വ​ന​ക്കാ​രാ​യ സു​രേ​ന്ദ്ര​നെ​യും ഷാ​ന്‍റോ​യേയും സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​യ ര​വി​ന്ദ്ര​നെ​യും മാ​ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രേ​ഖ ഷാ​ന്‍റി ജോ​സ​ഫ് പെ​ട്രോ​ൾ പ​മ്പി​ലെ​ത്തി അ​നു​മോ​ദി​ച്ചു.

മു​ൻ പ്ര​സി​ഡ​ന്‍റ് സ​ന്ധ്യ നൈ​സ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ജു​മൈ​ല സ​ഗീ​ർ എ​ന്നി​വ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.