കൊ​ട​ക​ര​യി​ല്‍ ലോ​റി​യി​ടി​ച്ച് നി​യ​ന്ത്ര​ണംവി​ട്ട കാ​ര്‍ ക​ട​ക​ളി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി
Thursday, June 13, 2024 1:14 AM IST
കൊ​ട​ക​ര: ലോ​റി​യി​ടി​ച്ച​തി​നെതു​ട​ര്‍​ന്ന് നി​യ​ന്ത്ര​ണംവി​ട്ട കാ​ര്‍ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി. കൊ​ട​ക​ര ഗാ​ന്ധി​ന​ഗ​റി​ല്‍ ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ആ​റു​മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ടം.

വ്യാ​പാ​രസ്ഥാ​പ​ന​ങ്ങ​ളു​ടെ ഷ​ട്ട​ര്‍ അ​ട​ക്ക​മു​ള്ള​വ ത​ക​ര്‍​ന്നു. ദേ​ശീ​യ​പാ​ത​യി​ലൂ​ടെ ചാ​ല​ക്കു​ടി ഭാ​ഗ​ത്തേ​ക്കു പോ​യി​രു​ന്ന കാ​റി​ല്‍ ലോ​റി ഇ​ടി​ച്ച​തി​നെതു​ട​ര്‍​ന്നാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ നി​യ​ന്ത്ര​ണംവി​ട്ട കാ​ര്‍ സ​ര്‍​വി​സ് റോ​ഡി​ലേ​ക്കു വീ​ഴു​ക​യും റോ​ഡ​രി​കി​ലെ വ്യാ​പാ​രസ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി നി​ല്‍​ക്കു​ക​യു​മാ​യി​രു​ന്നു.

ക​ട​ക​ള്‍ അ​ട​ഞ്ഞു​കി​ട​ന്ന സ​മ​യ​ത്താ​ണ് അ​പ​ക​ട​മെ​ന്ന​തി​നാ​ല്‍ ആ​ള​പാ​യ​മു​ണ്ടാ​യി​ല്ല.
ഇ​റ​ച്ചിക്കോ​ഴി​ വി​ല്‍​ക്കുന്ന ക​ട​യു​ടെയും ത്രാ​സ് വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന ക​ട​യു​ടെയും ഷ​ട്ട​റു​ക​ള്‍ ത​ക​ര്‍​ന്നു. പ​രി​ക്കേ​റ്റ കാ​ര്‍ ഡ്രൈ​വ​ര്‍​ക്കു കൊ​ട​ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ ന​ല്‍​കി.