വാ​ഹ​ന​മി​ടി​ച്ച് പു​തു​ക്കാ​ട് റെ​യി​ല്‍​വേ ഗേ​റ്റ് വീ​ണ്ടും ത​ക​രാ​റി​ല്‌
Thursday, June 13, 2024 1:14 AM IST
പു​തു​ക്കാ​ട് : റെ​യി​ല്‍​വേ ഗേ​റ്റി​ല്‍ വീ​ണ്ടും അ​പ​ക​ടം. ഇന്നലെ രാ​വി​ലെ പു​തു​ക്കാ​ട് - ഇ​രി​ങ്ങാ​ല​ക്കു​ട റോ​ഡി​ലെ പ്ര​ധാ​ന ഗേ​റ്റാ​ണ് അ​ജ്ഞാ​തവാ​ഹ​നമി​ടി​ച്ച് ത​ക​രാ​റി​ലാ​യ​ത്.

ഇ​തോ​ടെ പു​തു​ക്കാ​ട്, ഊ​ര​കം, ഇ​രി​ങ്ങാ​ല​ക്കു​ട ഭാ​ഗ​ത്തേ​ക്കു​ള്ള റോ​ഡ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഒ​രുമാ​സ​ത്തി​നി​ടെ മൂ​ന്നാംത​വ​ണ​യാ​ണ് വാ​ഹ​ന​മി​ടി​ച്ച് ഗേ​റ്റ് ത​ക​രാ​റി​ലാ​കു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ല്‍ അ​റ്റകു​റ്റ​പ്പ​ണി ക​ഴി​ഞ്ഞ ഗേ​റ്റി​ല്‍ പി​ന്നീ​ട് നാ​ലുത​വ​ണ വാ​ഹ​ന​മി​ടി​ക്കു​ക​യു​ണ്ടാ​യി. ഗേ​റ്റ് അ​ട​യ്ക്കു​ന്ന​തി​നി​ടെ അ​മി​തവേ​ഗ​ത്തി​ല്‍ വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ തി​ടു​ക്ക​പ്പെ​ട്ട് റെ​യി​ല്‍​പ്പാ​ത മു​റി​ച്ചു​ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​താ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കു​ന്ന​ത്.

ഗേ​റ്റ് അ​ട​ഞ്ഞു​കി​ട​ന്ന​തോ​ടെ നി​ര​വ​ധി വാ​ഹ​ന​യാ​ത്ര​ക്കാ​രും വി​ദ്യാ​ര്‍​ഥി​ക​ളും വ​ല​ഞ്ഞു.