യു​വാ​വി​ന്‍റെ ചി​കി​ത്സ​യ്ക്ക് മ്യൂ​സി​ക്ക​ൽ ബാ​ൻ​ഡു​മാ​യി കൂ​ർ​ക്ക​ഞ്ചേ​രി ക​ലാ​കാ​യി​കസ​മി​തി
Thursday, June 13, 2024 1:14 AM IST
കൂ​ർ​ക്ക​ഞ്ചേ​രി: ത​ല​ച്ചോ​റി​ലെ ര​ക്ത​സ്രാ​വ​ത്തെ തു​ട​ർ​ന്നു ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന സു​ഹൃ​ത്തി​ന്‍റെ ചി​കി​ത്സ​യ്ക്കു പ​ണം​ക​ണ്ടെ​ത്താ​ൻ മ്യൂ​സി​ക്ക​ൽ ബാ​ൻ​ഡ് സം​ഘ​ടി​പ്പി​ച്ച് കൂ​ർ​ക്ക​ഞ്ചേ​രി ക​ലാ​കാ​യി​ക സ​മി​തി.

ചി​യ്യാ​രം വി​ജ​യ​മാ​ത പ​ള്ളി​ക്കു സ​മീ​പം വാ​ട​ക​വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന പ​ട്ട​ര​പ​റ​മ്പി​ൽ ഗീ​ത​യു​ടെ മ​ക​ൻ പി.​ബി. മി​ഥു​ന്‍റെ (31) ചി​കി​ത്സ​യ്ക്കാ​യാ​ണ് യു​വാ​ക്ക​ൾ ഒ​ത്തു​ചേ​ർ​ന്ന​ത്.

മി​ഥു​ൻ ദി​വ​സ​ങ്ങ​ളാ​യി വെ​ന്‍റി​ലേ​റ്റ​റി​ൽ ക​ഴി​യു​ന്ന എ​ലൈ​റ്റ് ആ​ശു​പ​ത്രി​ക്കു മു​ൻ​വ​ശ​ത്താ​ണു മ്യൂ​സി​ക്ക​ൽ ബാ​ൻ​ഡ് സം​ഘ​ടി​പ്പി​ച്ച​ത്. കൗ​ൺ​സി​ല​ർ വി​നോ​ദ് പൊ​ള്ളാ​ഞ്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.
വി​ഷ്ണു, ഹ​രീ​ഷ്, ആ​ന​ന്ദ് എ​ന്നി​വ​ർ ഗാ​ന​മേ​ള ന​യി​ച്ചു. പ്രാ​യ​മാ​യ അ​മ്മ​യും, ഭാ​ര്യ​യും നാ​ലു വ​യ​സു​കാ​രി​യാ​യ മ​ക​ളു​മു​ള്ള മി​ഥു​ൻ ഓ​ട്ടോ ഓ​ടി​ച്ചാ​ണു കു​ടും​ബം പു​ല​ർ​ത്തി​യി​രു​ന്ന​ത്.

ചി​കി​ത്സാ​നി​ധി അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ: ഷി​ബാ​ബു​ദീ​ൻ പി.​എ​സ്, അ​ക്കൗ​ണ്ട് ന​ന്പ​ർ: 10220001 092321 (ഇ​സാ​ഫ് ബാ​ങ്ക്, എം​ജി റോ​ഡ് ബ്രാ​ഞ്ച്), IFSC കോ​ഡ്: ESMF0001156. ഗൂ​ഗി​ൾ പേ: ​അ​ഖി​ല വി.​എ​സ്. 9072946730.