മോ​തി​രക്ക​ണ്ണി​യി​ൽ കാ​ട്ടാ​ന​ക​ൾ ഇ​റ​ങ്ങി കൃ​ഷി​ ന​ശി​പ്പി​ച്ചു
Wednesday, June 12, 2024 1:14 AM IST
ചാ​ല​ക്കു​ടി: മോ​തി​ര​ക്ക​ണ്ണി​യി​ൽ ജ​ന​വാ​സമേ​ഖ​ല​യി​ൽ കാ​ട്ടാ​ന​ക​ൾ ഇ​റ​ങ്ങി കൃ​ഷി​ ന​ശി​പ്പി​ക്കു​ന്നു. ക​ഴി​ഞ്ഞ നാലു ദി​വ​സ​മാ​യി കാ​ട്ടാ​ന​ക​ൾ വീ​ട്ടു​പ​റ​മ്പി​ലേ​ക്കു ക​ട​ന്ന് വാ​ഴ​യും തെ​ങ്ങും മ​റ്റു മ​ര​ങ്ങ​ളും മ​റി​ച്ചി​ടു​ക​യാ​ണ്.

നാ​ട്ടു​കാ​ർ ബ​ഹ​ളംവ​ച്ച് ഓ​ടി​ക്കു​ന്നു​ണ്ടെ​ങ്കി​ലും പ​രി​സ​ര​ങ്ങ​ളി​ൽത​ന്നെ ത​മ്പ​ടി​ച്ചി​രി​ക്ക​യാ​ണ്.
നി​ര​ന്ത​ര​മാ​യ കാ​ട്ടാ​നശ​ല്യമു​ണ്ടാ​യി​ട്ടും വ​ന​പാ​ല​ക​ർ യാ​തൊ​രു ന​ട​പ​ടി​യും എ​ടു​ത്തി​ല്ല. അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് ആ​ർ​ജെ​ഡി ​സം​സ്ഥാ​ന ജ​ന​റൽ ​സെ​ക്ര​ട്ട​റി യൂ​ജി​ൻ മോ​റേ​ലി ആ​വ​ശ്യ​പ്പെ​ട്ടു.ക​രി​പ്പാ​യി ദേ​വ​സി​ക്കു​ട്ടി, തോ​ട്ട്യാ​ൻ പൗ​ലോ​സ്, ക​രി​പ്പാ​യി മേ​രി, ചി​റ​യ​ത്ത് ഏ​ല്യ, റോ​യ് ക​രി​പ്പാ​യി, സോ​ജ​ൻ ക​രി​പ്പാ​യി, ജോ​യ്സ​ൺ തു​ട​ങ്ങി​യ​വ​രു​ടെ വീ​ട്ടു​പ​റ​മ്പു​ക​ളി​ലാ​ണ് ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ച​ത്.