കോതമംഗലം: കോതമംഗലം ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയ നിർമാണവുമായി ബന്ധപ്പെട്ട് നെൽവയൽ തണ്ണീർത്തട നിയമത്തിൽ ഇളവു നൽകുന്നത് കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പരിഗണിച്ചു വരുന്നതായി മന്ത്രി കെ. രാജൻ നിയമസഭയിൽ അറിയിച്ചു.
നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ ഇളവു നൽകുന്ന നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണമെന്ന ആന്റണി ജോൺ എംഎൽഎയുടെ ആവശ്യത്തിന് മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.