കൊച്ചി: മെബൈല്‍ ഫോണ്‍ മോഷ്ടിച്ച പ്രതിയെ പോലീസ് പിടികൂടി. പള്ളുരുത്തി കച്ചേരിപ്പടി കോട്ടായത്ത്പറമ്പ് സലാം (45) ആണ് എറണാകുളം സൗത്ത് പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ 15ന് രാത്രി ഏഴോടെ എളംകുളം സ്വദേശിയുടെ 14000 രൂപ വില വരുന്ന മൊബൈല്‍ ഫോണാണ് പ്രതി എളംകുളം ജംഗ്ഷനു സമീപമുള്ള ബജിക്കടയില്‍ വച്ച് മോഷ്ടിച്ചത്. നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് സലാം. ഇന്‍സ്പെക്ടര്‍ പ്രേമാനന്ദ് കൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.