എടത്വ: സെന്റ് അലോഷ്യസ് എല്‍പി സ്കൂളില്‍ അലോഷ്യസ് സ്കൂള്‍ ഡേ ആചരിച്ചു. അസിസ്റ്റന്റ് മാനേജര്‍ ഫാ. അനീഷ് കാമിച്ചേരി ഉദ്ഘാടന കര്‍മം നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് ജിബിന്‍ കെ. ജോസ് അധ്യക്ഷത വഹിച്ചു. മുന്‍ പ്രധാനാധ്യാപിക സിസ്റ്റര്‍ ലിന്‍സ് മേരി മുഖ്യപ്രഭാഷണം നടത്തി. പ്രധാനാധ്യാപിക റോസ് കെ. ജേക്കബ്, എംപിടി പ്രസിഡന്റ് ഷീബ ചെല്ലപ്പന്, കുട്ടികളുടെ പ്രതിനിധി ജെറോം ജയിംസ് ജോസഫ്, അധ്യാപിക റോസിലിന് സ്റ്റാനി എന്നിവര്‍ പ്രസംഗിച്ചു. സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.