സൗ​ര​ഗ്രാ​മ​മാ​കാ​ന്‍ മു​ട്ടാ​ര്‍ ഒ​രു​ങ്ങു​ന്നു
Thursday, September 26, 2024 4:45 AM IST
എ​ട​ത്വ: കേ​ന്ദ്രസ​ര്‍​ക്കാ​ര്‍ ആ​വി​ഷ്‌​ക​രി​ച്ച പി​എം സൂ​ര്യ​ഭ​വ​നം പ​ദ്ധ​തി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി പ​ര​മാ​വ​ധി വീ​ടു​ക​ളി​ല്‍ സോ​ളാ​ര്‍ പു​ര​പ്പു​റ പ​ദ്ധ​തി ന​ട​പ്പാ​ക്കി മു​ട്ടാ​ര്‍ പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി ന​ട​ത്തി​പ്പി​ല്‍ മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ചു. പ​ദ്ധ​തി ഉ​ദ്ഘാ​ട​നം വൈ​സ് പ്ര​സി​ഡ​ന്‍റ് ബോ​ബ​ന്‍ ജോ​സ് നി​ര്‍​വ​ഹി​ച്ചു. പ​ദ്ധ​തി​യു​ടെ സ്പോ​ട്ട് ര​ജി​സ്ടേ​ഷ​ന്‍ ഇ​ന്ന​ലെ രാ​വി​ലെ 10.30 മു​ത​ല്‍ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ഹാ​ളി​ല്‍ ന​ട​ന്നു. പാ​ല​ക്കാ​ട് കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജ​ന​കീ​യ ഗ​വേ​ഷ​ണ സ്ഥാ​പ​ന​മാ​യ ഐ​ആ​ര്‍​ടി​സി​യു​ടെ ഭാ​ഗ​മാ​യ പ​രി​ഷ​ദ് പ്രൊ​ഡ​ക‌്ഷ​ന്‍ സെ​ന്‍ററിന്‍റെ സാ​ങ്കേ​തി​ക സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.


ര​ണ്ടു കി​ലോ​വാ​ട്ട് വൈ​ദ്യ​തി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന പ്ലാ​ന്‍റിന് 1,30,000 രൂ​പ​യാ​ണ് ചെല​വ് വ​രു​ക. 60,000 സ​ബ്സി​ഡി​യാ​യി ഉ​പ​ഭോ​ക്താ​വി​ന് തി​രി​കെ ല​ഭി​ക്കും. കു​റ​ഞ്ഞ പ​ലി​ശ നി​ര​ക്കി​ല്‍ 60 മാ​സ ത​വ​ണ​ക​ളാ​യി തി​രി​ച്ച​ട​യ്ക്കാ​വു​ന്ന ബാ​ങ്ക് വാ​യ്പ​യും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ല​ഭ്യ​മാ​ക്കി കൊ​ടു​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ഐ​ആ​ര്‍​ടി​സി മാ​ര്‍​ക്ക​റ്റിം​ഗ് ആ​ൻഡ് പ്രൊ​ജ​ക്ട് മാ​നേ​ജ​ര്‍ യു. ​സു​ഭാ​ഷ് പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.